ഇടനാഴിയിലൂടെ നടന്നകലുംപോഴും ഓഡിടോറിയത്തിലെ കൂവല്‍ കേള്‍ക്കാമായിരുന്നു , ഞാന്‍ തുടങ്ങി വെച്ച കൂവല്‍ ...... അതവര് ഏറ്റടുത്തു..... ഞാനത് തുടങ്ങി വെച്ചില്ലായിരുന്നെങ്കിലോ ???.... V .J .T ഹാളില്‍ നടന്ന സാംസ്കാരിക ബലാല്‍സംഗം ഇത്ര ഏറ പേരുടെ ഉടുമുണ്ടുരിയുന്നതായിരുന്നു എന്ന് ഞാന്‍ തിരിച്ചറിഞ്ഞത് എന്റെ പിന്നാലെ ഉയര്‍ന്ന കൂവലിന്റെ ആരവത്തില്‍ നിന്നും....
എന്നിട്ടുമെന്തേ ഒരു പെണ്ണ് വേണ്ടിവന്നു???
''ഒരു പെണ്ണ്'''
പെണ്മയില് തീര്‍ത്ത തടവറയില്‍ നിന്നും ഞാന്‍ പോലും മോചിതയായിട്ടില്ല എന്നതല്ലേ ഈ അതിശയോക്തി എന്നില്‍ പോലും ജനിപ്പിച്ചത്?
പാളയത്തെ പൊടിനിറഞ്ഞ കാറ്റിലും വെയിലിലെക്കും ഞാനിറങ്ങി നടക്കുമ്പോള്‍ വലത്ത് UNIVERSITY കോളേജിന്റെ ഭിത്തികളില്‍ ''മലാലയും മാറുന്ന മാനവീകതയും '' എന്ന പോസ്റ്റര്‍..... പ്രതികരണങ്ങള്‍ പോസ്റ്ററില്‍ ഒതുങ്ങുമ്പോള്‍ മരവിച്ചു നില്‍ക്കുന്നത് മാനവീകതയോ സഹജീവികളോടുള്ള ബഹുമാനമോ?? ഈ നാട് ഇനിയും മാലാലമാരെ ആഗ്രഹിക്കുന്നു , ആര്‍ക്കും അടിയറവു വെയ്ക്കാത്ത പോരാട്ട വീര്യത്തെ ... ആ നടപ്പില്‍ ഇടക്കെപ്പോഴോ ഞാന്‍ രഞ്ജിയെ ഓര്‍ത്തു .. ഇന്നത്തെ ഈ കൂവല്‍ പരാക്രമം അവനറിഞ്ഞാല്‍ എന്ത് പറയും?
''കാമുകനായിരുന്നെങ്കില്‍ ചിലപ്പോള്‍ ഉടയോന് എന്ന ഭാവത്തില്‍ ശകാരിച്ചെക്കാം ....വെറുമൊരു സുഹൃത്തെങ്കിലോ ആത്മാര്‍തഥത തെളിയിക്കാന്‍ ഇഷ്ടമില്ലെങ്കിലും കൂടെ നിന്നേക്കാം ...
എന്നാൽ രഞ്ജി എനിക്ക് ... ''എന്നിലെ പെണ്മയെ തിരിച്ചറിയുന്ന പുരുഷനാണ്''. അവനോടോത്തുള്ള യാത്രകൾ നേരമ്പോക്കുകൾ വാഗ്വാദങ്ങൾ ഏറയും ചെന്നെത്തുക ഒരു ആശ്ലെഷത്തിലാണ് . വല്ലാത്തൊരു സുരക്ഷിതത്വമാണ്, വല്ലാത്തൊരു കരുത്താണ് അവനുള്ളപ്പോൾ .. നടപ്പിനൊപ്പം മൊബൈലിൽ ഒരു ടെക്സ്റ്റ് ടൈപ്പ് ചെയ്തു രഞ്ജിക്ക് അയച്ചു .
എന്റെ അച്ഛൻ ഒരു ജനപ്രധിനിധിയാണ് ..സംസ്ഥാനത്തെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ മാർജിനിൽ ജയിച്ചു കയറിയ M . L .A .. ഇന്ന് ഞാൻ വീടുവിട്ടിറങ്ങാനും കാരണം അച്ഛൻ തന്നെ . ''സ്ത്രീ സുരക്ഷവാരാഘോഷ സമാപനവേദിയിൽ വെച്ച് , V .J .T ഹാളിൽ വെച്ച് അൽപ സമയം മുൻപ് അച്ഛൻ പൊതു സമൂഹത്തോട് പറഞ്ഞു,
'' ഇവിടെ ബലാത്സംഗങ്ങൾ പെരുകുന്നു ..സ്ത്രീകൾ അവരുടെ മാനത്തിനായി പുരുഷനുമുന്നിൽ കേഴുന്നു ....പുരുഷനൊപ്പം ഇതിൽ സ്ത്രീകളും ഉത്തരവാദികളാണ് ...മാറുന്ന കാലത്തിനൊപ്പം പുരുഷനൊപ്പമെത്താൻ സ്ത്രീകൾ വല്ലതോരുതരം വ്യഗ്രത കാണിക്കുന്നു ...''
''പുരുഷനെ പ്രകോപിപ്പിക്കുക എന്ന ലാക്കോടെ ഇറുകിയതും മുറുകിയതും മുറിഞ്ഞതും തുന്നിചെർത്തതുമായ വസ്ത്രങ്ങൾ അണിയുന്നു .. എന്റെ അഭിപ്രായത്തിൽ നമ്മുടെ നാട്ടിൽ വേണ്ടത്ര വേശ്യാലയങ്ങൾ ഇല്ലാത്തതാണ് ഇത്തരം ആക്രമങ്ങൾക്കും ലൈംഗിക ചൂഷണങ്ങൾക്കും മൂലകാരണം ''
എനിക്ക് പ്രതികരിക്കാതിരിക്കാനായില്ല .. നാലാമത്തെ നിരയിൽ നിന്നും ഞാൻ എണിറ്റുചുറ്റും നോക്കി ...
ഇല്ല ..
ഒരു സ്ത്രീ പോലും തലയുയർത്തി നോക്കുന്നുപോലും ഇല്ല ... അല്പനേരം എന്റെ മുന്നിൽ ചിത്രങ്ങൾ അവ്യക്തമായി , അച്ഛനെ നോക്കി ഞാൻ കൂവി . ഒന്നല്ല പലവട്ടം ..
ആ നടപ്പിൽ എപ്പോഴാണ് എറണാകുളത്തേക്ക് വണ്ടികയറാൻ എനിക്ക് തോന്നിയത്....? ഏറണാകുളം ബസ്സിൽതിരക്കിനിടയിലും ഒറ്റപ്പെടൽ ഞാനറിഞ്ഞു . ഇടക്കെപ്പോഴോ വഴുതി വീണ ഉറക്കത്തിൽനിന്നുണർന്നപ്പോൾ ബസ് ആലപ്പുഴയിലെ ഒരു ചായക്കടയുടെ മുന്നില്ലാണ് .. ഇരുട്ടിൽ ബീഡി പുകച്ചു ബസ്സിനു ചുറ്റും നടന്നു നാല് ടയറും തട്ടി ഡ്രൈവർ റോഡ് മുറിച്ചു കടന്നു ട്യൂബ് ലൈറ്റ്ന് ചുവട്ടിൽ ഒരു കലുങ്കിലിരുന്നു .. ഈ തണുപ്പിൽ അയാൾ ബീഡിയുടെ പുക ആസ്വദിച്ചു നുകരുന്നുണ്ടായിരുന്നു ..
പുലർച്ചെയാകും എറണാകുളം എത്താൻ .. ഇത്ര വൈകി ഒറ്റക്കൊരു യാത്ര ഇതാദ്യമാണ് ..എങ്ങൊട്ടെന്നു ഒരു നിശ്ചയവും ഇല്ല .. ഇനിയെന്ത് ??? ആകുലതകൾ ആത്മധൈര്യത്തോട് ചോദിച്ചുകൊണ്ടേയിരുന്നു ...
ഇൻബോക്സിൽ രഞ്ജിയുടെ മെസ്സേജ് .. ഇന്നത്തെ സംഭവങ്ങൾ ചാനലുകൾ ഏറ്റെടുത്തു കഴിഞ്ഞു അത്രെ .. സ്ക്രോളും എക്സ്ക്ലുസിവും ചൂടൻ ചർച്ചകളും....
''എത്രനാൾ ഇവരിത് തോളിൽ ഇട്ടു നടക്കും ??? മറ്റൊരു മാരീചൻ വരും വരെ മാത്രം .. അവന്റെ വേഷപകർച്ചകളിൽ ചർച്ചകൾ വഴി മാറും .. അവൻ ഊരിയെറിയുന്ന വെറും തോലുകളാണ് വാർത്തകൾ ...'' അതിനുമപ്പുറം ആത്മാംശമുള്ളവ മാത്രം ഈ നാടിന്റെ തുടിപ്പായി തുടരും ...
ഒരു 'news maker' ആവാൻ അധിക്ഷേപങ്ങൾ ചോരിയുന്നവരെ ഞാൻ കണ്ടിട്ടുണ്ട്, എന്റെ സമരം എന്റെ നിലനില്‍പ്പിനു വേണ്ടിയാണ് ..എനിക്ക് മാത്രം അവകാശപെട്ട എന്റെ സ്പസിലേക്ക് ഒരു വാക്കുകൊണ്ട് പോലുമുള്ള അധിനിവേശം ചെറുക്കെണ്ടാതാണ്.. അതിലെ വാർത്താമൂല്യം അളന്നു വിലയിട്ടു വഴിവാണിഭം നടത്തുന്നവർക്ക് നല്കാൻ എനിക്ക് മറുപടി ഇല്ല.. ..''എന്റെ പ്രവർത്തി ..എന്റെ ശരീരഭാഷ'' അതുമതി എന്റെ നയം വ്യക്താമാവാൻ .. ഇതിലും മേലൊരു വിശദീകരണം നല്കാൻ ഞാൻ ആർക്കും കടപ്പെട്ടിട്ടില്ല .
''ഒരു വേശ്യാലയത്തിനു തടയാൻ കഴിയുന്നതാണോ ഈ അരക്ഷിതാവസ്ഥ ?''
അഭിസാരികകളെ സൃഷ്ടിക്കാൻ .... അതു വഴി സ്വന്തം അമ്മയെയും മകളെയും പെങ്ങളെയും ഭാര്യയെയും സുരക്ഷിതയാക്കാൻ ഒരുമ്പെടുന്ന നീ ..... മറന്നോ? അവളും ഒരമ്മയോ ഭാര്യയോ മകളോ പെങ്ങളോ ആകാം ..''
''നിന്നെ വിശ്വസിച്ചു ജീവിതം സ്വപ്നം കണ്ടു വീട് വിട്ടിറങ്ങിയവൾ''
''നീ തന്ന മാംസപിണ്ട്ത്തിന്റെ വയറുട്ടിയുള്ള കരച്ചിൽ കേട്ടുനിൽക്കാനാവാത്തവൾ ''
''നീതി നിഷേധത്തിന്റെ നീറുന്ന കുന്തിമാർ ''
............... അവരിലേക്കാണ് എന്റെ യാത്ര ..
അരുണയുടെ മുറിയിൽ ഞാനും ചേക്കേറി ... അവൾ പോയാൽ പിന്നെ ഞാൻ ഒറ്റെക്കാണ് . ഒരു പ്രാദേശിക ചാനലിന്റെ മിന്നുന്ന റിപ്പോർട്ടർ ആണ് അരുണ .. എപ്പോഴും തിരക്ക് തന്നെ ,പുലർച്ചെ ഞാൻ വന്ന പാടെ ഇറങ്ങിയതാണ് . ഇനി എപ്പോഴെങ്കിലുമായിരിക്കും മടക്കം .. 'ട്രേഡ് യുണിയൻ നേതാവിന്റെ കിതക്കുന്ന ബൈക്കിൽ വന്നിറങ്ങാറുള്ള എന്നെയും കാത്തു സ്കൂൾ ഗേറ്റിൽ എന്നുമവൾ നിന്നിരുന്നു'....'' എന്റെ ആദ്യ സുഹൃത്ത് ''..
'ഖലിൽ ജിബ്രാനെ'യും 'മുകുന്ദനെ'യും പ്രണയിക്കുന്ന അവൾ തന്നെയാണ് വായനയുടെ ലോകത്തേക്ക് എന്നെയും കൊണ്ടുപോയത് .. ഏഴാം ക്ലാസ്സിലെ വേനലവധിക്ക് അമ്മ അർബുധത്തിനു വഴിമാറിയപ്പോൾ കരഞ്ഞുറങ്ങിയ അനിയനെയും തോളിലിട്ടു കരയാതെ കരഞ്ഞ അരുണയുടെ ചിത്രം .. ആളൊഴിഞ്ഞ വീട്ടിൽ നിന്നും അവസാനമായി ഇറങ്ങുമ്പോൾ അവളെയും കൂടെ കൂട്ടാൻ ഞാൻ കൊതിച്ചിരുന്നു ...
പബ്ബും ഡാൻസ് ബാറും നൈറ്റ് ലൈഫ് ഉം ഉള്ള കൊച്ചി .. ഈ വെള്ളി വെളിച്ചത്തിനുമപ്പുറം മറ്റൊരു ലോകവുമുണ്ടിവിടെ .. ഇടുങ്ങിയ ഇടനാഴികൾ കൊണ്ടെത്തിക്കുന്ന ചില ഇടുങ്ങിയ ജീവിതങ്ങളും .. ഇരുട്ടും, നനഞ്ഞ വഴുവഴുത്ത ഭിത്തികളും, ഉച്ചത്തിൽ ഉയരുന്ന ബാബുരാജ് സംഗീതവും ഈ ഇടനാഴികളുടെ നിറസാനിദ്യമാണ്...
നഗരകാഴ്ചകളിൽ നിറം കേട്ടവയാണ് ഈ ഇടനാഴിയും അവയിലൂടെ ചെന്നെത്തുന്ന നരച്ച തെരുവും ......എന്നിട്ടും ഇവക്കു പേര് '' ചുവന്ന തെരുവ്''
''ജീവരക്തവും ചെമ്പനീർപൂവും വിപ്ലവ കോടി കൂറയും .. പിന്നെയീ ചുവന്ന തെരുവും''....
പൊട്ടിയ ടൈലുകൾ ഒട്ടിച്ചെർത്തുണ്ടാക്കിയ ചവറുവീപ്പയ്ക്ക് മുന്നിൽ ജെലസ്ടിൻ എന്നെയും കാത്തുനിൽക്കുന്നുണ്ടായിരുന്നു ..
''സർ വൈകിയപ്പോൾ ഞാൻ കരുതി വേറെ വെല്ല കോളും ഒത്തുകാണുമെന്നു .. നേരം വൈകിയാൽ പിന്നെ നല്ലതൊന്നും ഉപ്പു നോക്കാൻ കിട്ടില്ല .. വരുന്നവനെല്ലാം വേണ്ടത് .... ഹും ,,അറിയാല്ലോ ?''
''സർ കെട്ടിയതാണോ ..? ഇവിടെ വരുന്നതിലധികവും ഭാര്യയും പിള്ളേരും ഉള്ലോരാ...''
ജെലസ്ടിന്റെ സംസാരം എനിക്ക് വല്ലാത്തൊരു കരുത്ത് തന്നു ...
''എന്റെ ഉള്ളിലെ പെണ്ണിന് ഒരു ദിവസത്തേക്ക് അവധി ... വേഷപകർച്ചക്ക് നൂറു മാർക്ക്..''
ആദ്യമായാണ് വഴിയിലെ പുരുഷപ്രജകളുടെ ദഹിപ്പിക്കുന്ന നോട്ടം എനിക്കന്യമാകുന്നത് ... സത്യത്തിൽ ഒരു പരിധി വരെ എനിക്കിഷ്ടമായിരുന്നോ അവർ തന്നിരുന്ന ആ വരവേല്‍പ്പ്...?
''ഇനിയങ്ങോട്ട് ഞാൻ ഇല്ല, '' ..
''ആ വീടിലോട്ടു കയറിക്കോ ...ബാക്കി എല്ലാം അവിടെ പറഞ്ഞാൽ മതി ''...
തല ചൊറിഞ്ഞു തിരിഞ്ഞു ജെലസ്ടിൻ പറഞ്ഞു.
''സർ വലിക്കുമോ?
എന്നെ കൂടുതൽ സന്തോഷിപ്പിക്കാൻ എന്നോണം ഒരു സിഗരെറ്റ് നീട്ടി അയാൾ ചോദിച്ചു ....
''വല്ലപ്പോഴും''
സ്നേഹപൂർവ്വം അതു നിരാകരിച്ചു തൊണ്ട കനപ്പിച്ചു ഞാൻ പറഞ്ഞൊഴിഞ്ഞു... ബ്രോക്കെർ ഫീസ് കിട്ടിയപാടെ അയാൾ സ്ഥലം വിട്ടു ...
ഒന്നോ രണ്ടോ ചവിട്ടടിക്കപ്പുറം ഒരു വേശ്യാലയമാണ് ... ഞാനീ ചെയ്യുന്നത് എത്ര മാത്രം ശരിയാണ്...? ഈ സമൂഹത്തിന്റെ രോഗം മാറാൻ അവർ കണ്ടത്തിയ ഒറ്റമൂലി .. അതു കാണാൻ ഉള്ള വെറും curiosity .. അതാണോ എന്നെ കൊണ്ട് ഇതൊക്കെ ചെയ്യിപ്പിക്കുന്നത് ?
അതോ എന്നെയും നിങ്ങളെയും പോലെ വേദികളിലും ചാനലുകളിലും facebook ഇലും മാത്രം മതിയാവോളം ആക്ടിവിസം നടത്തിയും നാണപ്പിക്കുന്ന ഗ്രൌണ്ട് റിയാലിറ്റിയുടെ അപകടകരമായ കനലുകൾ മറന്നുള്ള ഉറക്കത്തിൽ നിന്നുള്ള ഉയിർപ്പോ ????
''അവൾക്കും ഒരുപാട് വിളിച്ചു പറയാനുണ്ടാകും'' .. ബധിരകർണങ്ങൾ നല്കി സമൂഹം അവളെ പാർശവവൽകരിക്കുന്നു... ഞാനിന്നൊരു സമൂഹത്തിന്റെ പ്രതിനിധിയാണ് .. വളരെ പണ്ടേ പറഞ്ഞു വെച്ച ശാലീനതയുടെ ചട്ടകൂടുകൾ പൊട്ടിച്ചു ഈ കള്ളനാണയങ്ങളുടെ ബധിര കർണങ്ങളിൽ ഉച്ചത്തിൽ ഒന്ന് കൂവി ഇറങ്ങി നടന്നത് എന്റെ കാതുകൾ നിനക്ക് നല്‍കാനാണ് .. ''നിന്നെ ശ്രവിക്കാനാണ്''
''വെളിച്ചത്തിൽ അറപ്പോടെയും ഇരുട്ടിൽ കാമത്തോടെയും അവർ അറിയുന്ന നിന്നെ ശ്രവിക്കാൻ ''
തിരഞ്ഞെടുക്കുവാൻ ഉള്ള അവകാശം എനിക്കായിരുന്നു ..തലതാഴ്ത്തി ഏതോ ദിക്കിലേക്ക് ഞാൻ ചൂണ്ടി ..
വിധിക്കപെട്ടവൾ എന്റെയൊപ്പം ...അല്ല ..എനിക്ക് മുന്നേ നടന്നു ..
''കാരണം അവൾക്ക് അറിയേണ്ടായിരുന്നു ഇന്നവൾ ആർക്കൊപ്പമാണ് ഉറങ്ങേണ്ടതെന്നു'' ..
പെയിന്റ് ടിന്നും കാർഡ്ബോർഡ് പെട്ടികളും ഒതുക്കി വെച്ചിരുന്ന തടി ഗോവണി കയറി ഞങ്ങൾ ആ വീടിന്റെ മുകളിലെ നിലയിലെത്തി .. ഇടുങ്ങിയ corridor ൽ കൂമ്പാരം കൂട്ടിയിരിക്കുന്ന മുഷിഞ്ഞ തുണികൾക്കും അഴയിലെ നനഞ്ഞ വസ്ത്രങ്ങൾക്കും ഇടയിലൂടെ അവളെന്നെ സ്വന്തം മുറിയിലെത്തിച്ചു ... മുറിയിൽ കയറിയ പാടെ ധൃതിയിൽ വാതിലടച്ചവൾ എനിക്ക് നേരെ തിരിഞ്ഞു .... ആ കണ്ണുകളിലെ പുച്ഛം താങ്ങാനാവാതെ ഞാൻ മുഖം താഴ്ത്തി ...
''ഇവിടെ ആരെങ്കിലും അറിഞ്ഞാൽ വെച്ചേക്കില്ല നിന്നെ ..എന്ത് കാണാനാ നീയീ വേഷംകെട്ടുമായി ഇങ്ങോട്ട് വന്നത് ? എന്താ നിനക്ക് വേണ്ടേ ??''
എന്റെ ശരീരം തളരുന്നത് പോലെ .. ഒറ്റ നോട്ടത്തിൽ അവൾക്കെന്നെ മനസിലായിരിക്കുന്നു ....
'എന്താണ് ഞാൻ മറുപടി നല്‍കേണ്ടത്? '
ഒരു പക്ഷെ ഒരിക്കലും അവളറിയാനിടയില്ലാത്ത എന്റെ കഴിഞ്ഞ ദിനങ്ങൾ ഞാൻ പറഞ്ഞൊപ്പിച്ചു .. പറഞ്ഞിറക്കിവച്ച ഭാരം , അതിനുമപ്പുറം എനിക്കറിയേണ്ടത് അവളുടെ പ്രതികരണം ആയിരുന്നു ...
എന്റെ ചുമലിൽ പിടിച്ചവൾ പതിയെ ചിരിച്ചു , പിന്നെയൊന്ന് വിതുമ്പി .. അതുള്ളിലോതുക്കി വീണ്ടും ചിരിച്ചു.....
വൃത്തിയായി ചീകി കേട്ടിയോതുക്കിയ മുടിക്കെട്ടവൾ അഴിച്ചിട്ടു ..മുടിയിലെ മുല്ലപ്പുമുഴം ഊരി മുറിയുടെ കോണിലേക്ക് അലസമായിട്ടു ...
''ആ മുറിയുടെ കോണ്കൾക്ക് ഊരി വീണ മുല്ലപ്പുമാലയും , ഇരയുടെ ഗദ്ഗധങ്ങളും , നായാടിയുടെ പുലഭ്യവും ഒരുപോലെ പരിചിതം.''
''ഒരിക്കൽ മേലുനിറയെ രോമമുള്ള ഒരാൾ വന്നിരുന്നു .. പ്രായത്തിന്റെ കിതപ്പിലും വിയർപ്പിനുമിടയിലും ഞങ്ങൾ നേരിടുന്ന ചൂഷണങ്ങളെപറ്റി അയാൾ എന്നെ പ്രബുധയാക്കിക്കൊണ്ടിരുന്നു .. മടിക്കുത്തഴിക്കുപോഴും സംഘടിത ശക്തിയെപറ്റിയും അവകാശ സംരക്ഷണത്തെപറ്റിയും പുലമ്പ്ന്നുണ്ടായിരുന്നയാൾ .. പുലർച്ചെ അലക്കി തേച്ച ഖദർ ധരിച്ചിറങ്ങി പോകുമ്പോൾ ജനലഴിയിൽ പിടിച്ചു ഞാനയാളെ നോക്കി നിന്നിരുന്നു ...
''മറ്റുള്ളവരുടെ മുൻപിൽ അവനെടുത്തണിയുന്ന പൊയ്മുഖം കാണാൻ ''..
പിന്നീടൊരിക്കലും അയാൾ വന്നിട്ടില്ല .. പക്ഷെ ആ ഗന്ധം എനിക്ക് മറക്കാനാവില്ല .. ''എന്റെ ചെറിയച്ചന്റെ അതെ ഗന്ധം ''..
ചെയ്യുന്ന പ്രവർത്തി എന്തെന്ന് പോലും മനസിലാവാതെ ചെറിയച്ചന്റെ കണ്ണിൽ നോക്കി ഞാൻ ഓർത്തിരുന്നു, ''എന്തിനാനെന്നോടിങ്ങനെ...?''.
പതിനാലാം വയസ്സിൽ രക്തബന്ധതിനുമപ്പുറം അയാളെനിക്ക് എന്റെ മകൾക്കച്ഛനായി .. അനാഥത്വത്തിനുമെലെ അടിച്ചെല്പിക്കപെട്ട മാതൃത്വം എന്നിലെ പതിനാലുകാരിയെ തകർത്തുകളഞ്ഞു.... പിന്നെയെല്ലാം മുഖങ്ങൾ മാത്രം ,അത് ചെന്ന് നില്‍ക്കുന്നത് നിന്നിലും .. അവളെന്നെ നോക്കി പതിയെ പറഞ്ഞു ...
''മകള്‍ക്കുവേണ്ടിയാണ് ഞാനിങ്ങനെ.... അവൾ ഇല്ലായിരുന്നെങ്കിൽ ഞാനെന്നെ അവസാനിപ്പിച്ചെനെ.. ഒരു പക്ഷെ നാളെ ഞങ്ങൾ ഒന്നിച്ചില്ലാതായേക്കാം .. അവൾക്കുടി അവിവാഹിതയായോരമ്മയായാൽ ഞാൻ അത് സഹിക്കില്ല .. ഒരിക്കൽ അവൾ ഈ അമ്മയെ തള്ളിപറഞ്ഞേക്കാം .. 'അമ്മ'യെ,'അമ്മയുടെ തൊഴിലി'നെ ... അതുതന്നെയാണ് ഞാനും കൊതിക്കുന്നത് ''.
'' ഈ അഴുക്കുചാലിന്റെ സന്തതിയാവാൻ അവൾകൂടി വേണ്ട ..''
ഒരു നിമിഷത്തെ നിശബ്ദതക്കു ശേഷം അവൾ തുടർന്നു.. ''എന്റെ കൈകൾ പിടിച്ചവൾ ആദ്യമായി നടന്നപ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചു .. ഇന്നവൾ തനിയെ നടന്നു തുടങ്ങുമ്പോൾ മറച്ചു പിടിക്കാൻ എന്റെ ചിറകുകൾ തികയാതെയാകുന്നു .. തൂവൽ കുടഞ്ഞവൾ പറന്നുയരുമ്പോൾ നിസ്സഹായയാകും ഈ അമ്മ ''.
'' ഈ മുനമ്പിൽ നിന്നും വീണ്മരിക്കാൻ എത്ര എളുപ്പം ,പിടിവിടില്ലെനുറച്ചു ജീവിച്ചു കാണിക്കാനാണ് കടുപ്പം .'' അവൾ പറഞ്ഞു നിർത്തി..
അവൾ പറഞ്ഞത് ശരിയാണ് .. നാം ഏറെയും പിടിവിട്ടുപോയവരാണ് .. തീരുമാനങ്ങളെടുക്കാൻ ത്രാണിയില്ലാതെ തല കുനിച്ചും കണ്ണീർപൊഴിച്ചും സ്വയം പഴിച്ചും കല്ലായി തുടരുന്ന അഹല്യമാർ .
ഇരുണ്ട ,നനഞ്ഞ ഇടനാഴികളിലൂടെ തിരിഞ്ഞുനടക്കുമ്പോൾ എന്റെ പിന്നിൽ മിഴിയടച്ച രാത്രിക്ക് പറയാൻ എന്തുണ്ട്....? ആ രാത്രിക്കൊപ്പം ഇല്ലാതായത് എന്ത് ....?
ഇത്ര മാത്രം '' എന്റെ വിരലിൽ തൂങ്ങി നടന്ന ആ പെണ്‍കുരുന്നിന്റെ പേരുമാത്രം ....'വേശ്യയുടെ മകൾ'...