50 amazing political books that you cannot mis

Tuesday, 2 May 2017

'നടുവര'

               'നടുവര'

അവനാണെനിക്കു ശത്രു, എറിഞ്ഞുടയ് ക്കേണ്ടതുമവനെ.
അറപ്പാണവനെ,തമ്മിലറിയില്ലെങ്കിലും അടിമുടി വിറകോള്ളും.
''നടുവര'' അതിനിരുപുറവും തളരാതെ ഇമചിമ്മാതെ കാലിടറാതെ,
വീണാൽ പിന്നെ നീയേത് ഞാനേത്,നടുവര നമുക്കേത്.
നടുവേ വരച്ചവ൯ ചിരിച്ചു പുകയൂതി പുതിയവ വരയ് ക്കാ൯,
നാമിരുവരും ഇരുപുറം അതുകാക്കാ൯,പശിയൊട്ടിയ വയറുകൾ.
തോക്കൊരു അവയവക്കൂട്ടാണ്,നെഞ്ചിടിപ്പിൽ കാഞ്ചി അമരാതെ നോക്കണം,
അതിനറിയില്ലല്ലോ നിന്റെ കീറ മാറാപ്പി൯ കനം,എനിക്കും.
അവ൪ ആലോചനയിലാണ്,അതുവരെ കനം തുങ്ങുന്ന മൌനം,
ആലോചനയിലേ ആയു൪ദൈ൪ഘ്യം ,നാം കടപ്പെട്ടവ൪.
പുതിയൊരു 'കാഹളം',ഹൄദയഭേദകം അരോചകം,
കാതിൽ ആരൊപറഞ്ഞോ..? "മാറ്റൊലി" .. "മാറ്റൊലി".
വെട്ടി മാറ്റിയ തലകൾക്കിരുപുറം, പുതുശത്രുക്കൾ നിരക്കുന്നു,
വീണാൽ പിന്നെ നീയേത് ഞാനേത്,നടുവര നമുക്കേത്.

                                       വിവേക്.ജീ.നാഥ്