50 amazing political books that you cannot mis

Tuesday, 2 May 2017

'നടുവര'

               'നടുവര'

അവനാണെനിക്കു ശത്രു, എറിഞ്ഞുടയ് ക്കേണ്ടതുമവനെ.
അറപ്പാണവനെ,തമ്മിലറിയില്ലെങ്കിലും അടിമുടി വിറകോള്ളും.
''നടുവര'' അതിനിരുപുറവും തളരാതെ ഇമചിമ്മാതെ കാലിടറാതെ,
വീണാൽ പിന്നെ നീയേത് ഞാനേത്,നടുവര നമുക്കേത്.
നടുവേ വരച്ചവ൯ ചിരിച്ചു പുകയൂതി പുതിയവ വരയ് ക്കാ൯,
നാമിരുവരും ഇരുപുറം അതുകാക്കാ൯,പശിയൊട്ടിയ വയറുകൾ.
തോക്കൊരു അവയവക്കൂട്ടാണ്,നെഞ്ചിടിപ്പിൽ കാഞ്ചി അമരാതെ നോക്കണം,
അതിനറിയില്ലല്ലോ നിന്റെ കീറ മാറാപ്പി൯ കനം,എനിക്കും.
അവ൪ ആലോചനയിലാണ്,അതുവരെ കനം തുങ്ങുന്ന മൌനം,
ആലോചനയിലേ ആയു൪ദൈ൪ഘ്യം ,നാം കടപ്പെട്ടവ൪.
പുതിയൊരു 'കാഹളം',ഹൄദയഭേദകം അരോചകം,
കാതിൽ ആരൊപറഞ്ഞോ..? "മാറ്റൊലി" .. "മാറ്റൊലി".
വെട്ടി മാറ്റിയ തലകൾക്കിരുപുറം, പുതുശത്രുക്കൾ നിരക്കുന്നു,
വീണാൽ പിന്നെ നീയേത് ഞാനേത്,നടുവര നമുക്കേത്.

                                       വിവേക്.ജീ.നാഥ്

Saturday, 25 February 2017

RANGOON - A MOVIE REVIEW

Rangoon, the latest offspring of the master craftsman Vishal Bhardwaj narrates the triangle love story in the backdrop of World War 2 in 1944. British atrocities at its peak and confusion about the differing paths shown by Gandhi and Bose were making the atmosphere enigmatic in India.  Director tried to make a sweeping attempt to depict romance, war and deceit; and to make a political statement about the role of INA in the freedom struggle. It is disappointing that 2hr 47mt running time was not sufficient to deal this complex and confusing grey area in history.
As always, it was expected to be a Kangana ranwat solo show. But by the exceptional performances by Shahid and Saif , it came out as a flabbergast  package and was well appreciated by the audience. kangana’s  action and song sequences did justice to the expectations of “Rail ki raani” and “Toofan ki betti” adjectives. The scenic beauty of the north east was well captured by Pankaj Kumar. The cameo by the Japanese soldier was amusing and touching. Hindi speaking British officer and the INA lady spy did make an impact in the forward course of the movie. INA’s anthem rendered in Bengali towards the climax by Shahid was one of the most beautiful moment in the movie.
Overall, one can give this movie a chance for the flamboyant cinematography, thrilling action sequences by Kangana, and patriotic moments from Shahid, above average songs and average story line and direction.
3.5/5
 

Thursday, 21 March 2013

സീതായനം

 ഇടനാഴിയിലൂടെ നടന്നകലുംപോഴും ഓഡിടോറിയത്തിലെ കൂവല്‍ കേള്‍ക്കാമായിരുന്നു , ഞാന്‍ തുടങ്ങി വെച്ച കൂവല്‍ ...... അതവര്‍ ഏറ്റടുത്തു..... ഞാനത് തുടങ്ങി വെച്ചില്ലായിരുന്നെങ്കിലോ ???.... V .J .T  ഹാളില്‍ നടന്ന സാംസ്‌കാരിക ബലാല്‍സംഗം ഇത്ര ഏറ പേരുടെ ഉടുമുണ്ടുരിയുന്നതായിരുന്നു എന്ന്  ഞാന്‍ തിരിച്ചറിഞ്ഞത് എന്‍റെ പിന്നാലെ ഉയര്‍ന്ന കൂവലിന്‍റെ ആരവത്തില്‍ നിന്നും....
എന്നിട്ടുമെന്തേ ഒരു പെണ്ണ് വേണ്ടിവന്നു??? 
 ''ഒരു പെണ്ണ്''' 
  പെണ്മയില്‍ തീര്‍ത്ത തടവറയില്‍ നിന്നും ഞാന്‍ പോലും മോചിതയായിട്ടില്ല എന്നതല്ലേ ഈ അതിശയോക്തി എന്നില്‍ പോലും ജനിപ്പിച്ചത്?
                                 
                                       പാളയത്തെ പൊടിനിറഞ്ഞ കാറ്റിലും  വെയിലിലെക്കും ഞാനിറങ്ങി നടക്കുമ്പോള്‍ വലത്ത് UNIVERSITY കോളേജിന്‍റെ  ഭിത്തികളില്‍  ''മലാലയും മാറുന്ന മാനവീകതയും '' എന്ന പോസ്റ്റര്‍..... പ്രതികരണങ്ങള്‍ പോസ്റ്ററില്‍ ഒതുങ്ങുമ്പോള്‍ മരവിച്ചു നില്‍ക്കുന്നത് മാനവീകതയോ സഹജീവികളോടുള്ള ബഹുമാനമോ??  ഈ നാട് ഇനിയും മാലാലമാരെ ആഗ്രഹിക്കുന്നു , ആര്‍ക്കും അടിയറവു വെയ്ക്കാത്ത പോരാട്ട വീര്യത്തെ ...  ആ നടപ്പില്‍ ഇടക്കെപ്പോഴോ ഞാന്‍ രഞ്ജിയെ ഓര്‍ത്തു ..  ഇന്നത്തെ ഈ കൂവല്‍ പരാക്രമം അവനറിഞ്ഞാല്‍ എന്ത് പറയും?
    ''കാമുകനായിരുന്നെങ്കില്‍ ചിലപ്പോള്‍ ഉടയോന്‍ എന്ന ഭാവത്തില്‍ ശകാരിച്ചെക്കാം  ....വെറുമൊരു സുഹൃത്തെങ്കിലോ  ആത്മാര്‍തഥത തെളിയിക്കാന്‍ ഇഷ്ടമില്ലെങ്കിലും കൂടെ നിന്നേക്കാം ...
എന്നാൽ രഞ്ജി എനിക്ക്  ... ''എന്നിലെ പെണ്മയെ തിരിച്ചറിയുന്ന പുരുഷനാണ്''.  അവനോടോത്തുള്ള യാത്രകൾ നേരമ്പോക്കുകൾ വാഗ്വാദങ്ങൾ ഏറയും ചെന്നെത്തുക ഒരു ആശ്ലെഷത്തിലാണ് .  വല്ലാത്തൊരു സുരക്ഷിതത്വമാണ്,   വല്ലാത്തൊരു കരുത്താണ് അവനുള്ളപ്പോൾ .. നടപ്പിനൊപ്പം മൊബൈലിൽ  ഒരു ടെക്സ്റ്റ്‌ ടൈപ്പ് ചെയ്തു രഞ്ജിക്ക് അയച്ചു .
 

                    എന്‍റെ  അച്ഛൻ ഒരു ജനപ്രധിനിധിയാണ് ..സംസ്ഥാനത്തെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ മാർജിനിൽ ജയിച്ചു കയറിയ M . L .A .. ഇന്ന് ഞാൻ വീടുവിട്ടിറങ്ങാനും  കാരണം അച്ഛൻ തന്നെ .   ''സ്ത്രീ സുരക്ഷവാരാഘോഷ സമാപനവേദിയിൽ വെച്ച് , V .J .T  ഹാളിൽ വെച്ച്  അൽപ സമയം മുൻപ് അച്ഛൻ പൊതു സമൂഹത്തോട് പറഞ്ഞു, 
     '' ഇവിടെ ബലാത്സംഗങ്ങൾ പെരുകുന്നു ..സ്ത്രീകൾ അവരുടെ മാനത്തിനായി പുരുഷനുമുന്നിൽ കേഴുന്നു ....പുരുഷനൊപ്പം ഇതിൽ സ്ത്രീകളും ഉത്തരവാദികളാണ് ...മാറുന്ന കാലത്തിനൊപ്പം പുരുഷനൊപ്പമെത്താൻ സ്ത്രീകൾ വല്ലതോരുതരം വ്യഗ്രത കാണിക്കുന്നു ...''
''പുരുഷനെ പ്രകോപിപ്പിക്കുക എന്ന ലാക്കോടെ ഇറുകിയതും മുറുകിയതും മുറിഞ്ഞതും തുന്നിചെർത്തതുമായ വസ്ത്രങ്ങൾ അണിയുന്നു .. എന്‍റെ അഭിപ്രായത്തിൽ നമ്മുടെ നാട്ടിൽ വേണ്ടത്ര വേശ്യാലയങ്ങൾ ഇല്ലാത്തതാണ് ഇത്തരം ആക്രമങ്ങൾക്കും ലൈംഗിക ചൂഷണങ്ങൾക്കും മൂലകാരണം ''
   എനിക്ക് പ്രതികരിക്കാതിരിക്കാനായില്ല .. നാലാമത്തെ നിരയിൽ നിന്നും ഞാൻ എണിറ്റുചുറ്റും നോക്കി ...

ഇല്ല ..
ഒരു സ്ത്രീ പോലും തലയുയർത്തി നോക്കുന്നുപോലും ഇല്ല ...   അല്പനേരം എന്‍റെ മുന്നിൽ ചിത്രങ്ങൾ അവ്യക്തമായി , അച്ഛനെ നോക്കി ഞാൻ കൂവി .           ഒന്നല്ല പലവട്ടം ..

             ആ നടപ്പിൽ എപ്പോഴാണ് എറണാകുളത്തേക്ക് വണ്ടികയറാൻ എനിക്ക് തോന്നിയത്....?  ഏറണാകുളം ബസ്സിൽതിരക്കിനിടയിലും ഒറ്റപ്പെടൽ ഞാനറിഞ്ഞു . ഇടക്കെപ്പോഴോ വഴുതി വീണ ഉറക്കത്തിൽനിന്നുണർന്നപ്പോൾ ബസ്‌ ആലപ്പുഴയിലെ ഒരു ചായക്കടയുടെ മുന്നില്ലാണ് ..  ഇരുട്ടിൽ ബീഡി പുകച്ചു ബസ്സിനു ചുറ്റും നടന്നു നാല് ടയറും  തട്ടി ഡ്രൈവർ റോഡ്‌ മുറിച്ചു കടന്നു ട്യൂബ് ലൈറ്റ്ന് ചുവട്ടിൽ ഒരു കലുങ്കിലിരുന്നു .. ഈ തണുപ്പിൽ അയാൾ ബീഡിയുടെ പുക ആസ്വദിച്ചു നുകരുന്നുണ്ടായിരുന്നു ..
  പുലർച്ചെയാകും എറണാകുളം എത്താൻ .. ഇത്ര വൈകി ഒറ്റക്കൊരു യാത്ര ഇതാദ്യമാണ് ..എങ്ങൊട്ടെന്നു ഒരു നിശ്ചയവും ഇല്ല ..   ഇനിയെന്ത് ??? ആകുലതകൾ ആത്മധൈര്യത്തോട്‌ ചോദിച്ചുകൊണ്ടേയിരുന്നു ...
         ഇൻബോക്സിൽ രഞ്ജിയുടെ മെസ്സേജ് .. ഇന്നത്തെ സംഭവങ്ങൾ ചാനലുകൾ ഏറ്റെടുത്തു കഴിഞ്ഞു അത്രെ .. സ്ക്രോളും എക്സ്ക്ലുസിവും  ചൂടൻ ചർച്ചകളും....
           ''എത്രനാൾ  ഇവരിത്‌ തോളിൽ ഇട്ടു നടക്കും ??? മറ്റൊരു മാരീചൻ വരും  വരെ മാത്രം .. അവന്‍റെ  വേഷപകച്ചകളിൽ  ചർച്ചകൾ വഴി മാറും .. അവൻ ഊരിയെറിയുന്ന വെറും തോലുകളാണ് വാർത്തകൾ ...''  അതിനുമപ്പുറം ആത്മാംശമുള്ളവ മാത്രം ഈ നാടിന്‍റെ  തുടിപ്പായി തുടരും ...        

              ഒരു 'news maker'  ആവാൻ അധിക്ഷേപങ്ങൾ ചോരിയുന്നവരെ ഞാൻ കണ്ടിട്ടുണ്ട്, എന്‍റെ സമരം എന്‍റെ  നിലനില്പ്പിനു വേണ്ടിയാണ് ..എനിക്ക് മാത്രം അവകാശപെട്ട എന്‍റെ  സ്പസിലേക്ക് ഒരു വാക്കുകൊണ്ട് പോലുമുള്ള അധിനിവേശം ചെറുക്കെണ്ടാതാണ്..  അതിലെ വാത്താമൂല്യം അളന്നു വിലയിട്ടു വഴിവാണിഭം നടത്തുന്നവർക്ക് നല്കാൻ എനിക്ക് മറുപടി ഇല്ല.. ..''എന്‍റെ  പ്രവത്തി ..എന്‍റെ ശരീരഭാഷ''  അതുമതി എന്‍റെ നയം വ്യക്താമാവാൻ .. ഇതിലും മേലൊരു വിശദീകരണം നല്കാൻ ഞാൻ ആർക്കും കടപ്പെട്ടിട്ടില്ല .

     ''ഒരു വേശ്യാലയത്തിനു തടയാൻ കഴിയുന്നതാണോ ഈ അരക്ഷിതാവസ്ഥ ?''
അഭിസാരികകളെ സൃഷ്ടിക്കാൻ .... അതു വഴി സ്വന്തം അമ്മയെയും  മകളെയും  പെങ്ങളെയും  ഭാര്യയെയും സുരക്ഷിതയാക്കാൻ  ഒരുമ്പെടുന്ന നീ ..... മറന്നോ? അവളും ഒരമ്മയോ ഭാര്യയോ മകളോ പെങ്ങളോ ആകാം ..''
''നിന്നെ വിശ്വസിച്ചു ജീവിതം സ്വപ്നം കണ്ടു വീട് വിട്ടിറങ്ങിയവൾ''
''നീ തന്ന മാംസപിണ്ട്ത്തി
ന്‍റെ  വയറുട്ടിയുള്ള കരച്ചിൽ കേട്ടുനിൽക്കാനാവാത്തവൾ ''
''നീതി നിഷേധത്തി
ന്‍റെ  നീറുന്ന കുന്തിമാർ ''
............... അവരിലേക്കാണ്ന്‍റെ  യാത്ര ..

അരുണയുടെ മുറിയിൽ ഞാനും ചേക്കേറി ... അവൾ പോയാൽ പിന്നെ ഞാൻ ഒറ്റെക്കാണ് .  ഒരു പ്രാദേശിക ചാനലിന്‍റെ  മിന്നുന്ന റിപ്പോർട്ടർ ആണ് അരുണ .. എപ്പോഴും തിരക്ക് തന്നെ ,പുലച്ചെ ഞാൻ വന്ന പാടെ ഇറങ്ങിയതാണ് . ഇനി എപ്പോഴെങ്കിലുമായിരിക്കും മടക്കം ..   'ട്രേഡ് യുണിയൻ നേതാവിന്‍റെ കിതക്കുന്ന ബൈക്കിൽ വന്നിറങ്ങാറുള്ള എന്നെയും കാത്തു സ്കൂൾ ഗേറ്റിൽ എന്നുമവൾ നിന്നിരുന്നു'....'' എന്‍റെ ആദ്യ സുഹൃത്ത്‌ ''..
'ഖലിൽ ജിബ്രാനെ'യും 'മുകുന്ദനെ'യും പ്രണയിക്കുന്ന അവൾ തന്നെയാണ് വായനയുടെ ലോകത്തേക്ക് എന്നെയും കൊണ്ടുപോയത് .. ഏഴാം ക്ലാസ്സിലെ വേനലവധിക്ക് അമ്മ അബുധത്തിനു വഴിമാറിയപ്പോൾ കരഞ്ഞുറങ്ങിയ അനിയനെയും തോളിലിട്ടു കരയാതെ കരഞ്ഞ അരുണയുടെ ചിത്രം .. ആളൊഴിഞ്ഞ വീട്ടിൽ നിന്നും അവസാനമായി ഇറങ്ങുമ്പോൾ അവളെയും കൂടെ കൂട്ടാൻ ഞാൻ കൊതിച്ചിരുന്നു ...

       പബ്ബും ഡാൻസ് ബാറും നൈറ്റ്‌ ലൈഫ് ഉം ഉള്ള കൊച്ചി .. ഈ വെള്ളി വെളിച്ചത്തിനുമപ്പുറം മറ്റൊരു ലോകവുമുണ്ടിവിടെ  ..  ഇടുങ്ങിയ ഇടനാഴികൾ കൊണ്ടെത്തിക്കുന്ന ചില ഇടുങ്ങിയ ജീവിതങ്ങളും ..  ഇരുട്ടും, നനഞ്ഞ വഴുവഴുത്ത ഭിത്തികളും, ഉച്ചത്തിൽ ഉയരുന്ന ബാബുരാജ്‌ സംഗീതവും ഈ ഇടനാഴികളുടെ നിറസാനിദ്യമാണ്... 

നഗരകാഴ്ചകളിൽ നിറം കേട്ടവയാണ് ഈ ഇടനാഴിയും അവയിലൂടെ ചെന്നെത്തുന്ന നരച്ച തെരുവും ......എന്നിട്ടും ഇവക്കു പേര് '' ചുവന്ന തെരുവ്''
''ജീവരക്തവും ചെമ്പനീപൂവും വിപ്ലവ കോടി കൂറയും .. പിന്നെയീ ചുവന്ന തെരുവും''.... 


                    പൊട്ടിയ ടൈലുകൾ ഒട്ടിച്ചെത്തുണ്ടാക്കിയ ചവറുവീപ്പയ്ക്ക് മുന്നിൽ ജെലസ്ടിൻ എന്നെയും കാത്തുനിൽക്കുന്നുണ്ടായിരുന്നു ..
''സർ വൈകിയപ്പോൾ ഞാൻ കരുതി വേറെ വെല്ല കോളും ഒത്തുകാണുമെന്നു ..  നേരം വൈകിയാൽ പിന്നെ നല്ലതൊന്നും ഉപ്പു നോക്കാൻ കിട്ടില്ല .. വരുന്നവനെല്ലാം വേണ്ടത് .... ഹും ,,അറിയാല്ലോ ?''
''സർ കെട്ടിയതാണോ ..? ഇവിടെ വരുന്നതിലധികവും ഭാര്യയും പിള്ളേരും ഉള്ലോരാ...''
ജെലസ്ടിന്‍റെ  സംസാരം എനിക്ക് വല്ലാത്തൊരു കരുത്ത് തന്നു ...
''എ
ന്‍റെ  ഉള്ളിലെ പെണ്ണിന് ഒരു ദിവസത്തേക്ക് അവധി ... വേഷപകച്ചക്ക് നൂറു മാർക്ക്‌..''
ആദ്യമായാണ് വഴിയിലെ പുരുഷപ്രജകളുടെ  ദഹിപ്പിക്കുന്ന നോട്ടം എനിക്കന്യമാകുന്നത് ... സത്യത്തിൽ ഒരു പരിധി വരെ എനിക്കിഷ്ടമായിരുന്നോ അവർ തന്നിരുന്ന ആ വരവേല്പ്പ്...?
   ''ഇനിയങ്ങോട്ട് ഞാൻ ഇല്ല, ''  ..
''ആ വീടിലോട്ടു കയറിക്കോ ...ബാക്കി എല്ലാം അവിടെ പറഞ്ഞാൽ  മതി ''...
തല ചൊറിഞ്ഞു തിരിഞ്ഞു ജെലസ്ടിൻ പറഞ്ഞു.
''സർ വലിക്കുമോ?

      എന്നെ കൂടുതൽ സന്തോഷിപ്പിക്കാൻ എന്നോണം ഒരു സിഗരെറ്റ്‌ നീട്ടി അയാൾ ചോദിച്ചു ....
''വല്ലപ്പോഴും'' 

             സ്നേഹപൂർവ്വം അതു നിരാകരിച്ചു തൊണ്ട കനപ്പിച്ചു ഞാൻ പറഞ്ഞൊഴിഞ്ഞു... ബ്രോക്കെർ ഫീസ്‌ കിട്ടിയപാടെ അയാൾ സ്ഥലം വിട്ടു ...

     ഒന്നോ രണ്ടോ ചവിട്ടടിക്കപ്പുറം ഒരു വേശ്യാലയമാണ് ...  ഞാനീ ചെയ്യുന്നത് എത്ര മാത്രം ശരിയാണ്...?  ഈ സമൂഹത്തിന്‍റെ  രോഗം മാറാൻ അവർ കണ്ടത്തിയ ഒറ്റമൂലി .. അതു കാണാൻ ഉള്ള വെറും curiosity ..  അതാണോ എന്നെ കൊണ്ട് ഇതൊക്കെ ചെയ്യിപ്പിക്കുന്നത് ?
അതോ എന്നെയും നിങ്ങളെയും പോലെ വേദികളിലും ചാനലുകളിലും facebook ഇലും മാത്രം മതിയാവോളം ആക്ടിവിസം നടത്തിയും നാണപ്പിക്കുന്ന ഗ്രൌണ്ട് റിയാലിറ്റിയുടെ  അപകടകരമായ കനലുകൾ മറന്നുള്ള ഉറക്കത്തിൽ നിന്നുള്ള ഉയിപ്പോ ????
                     ''അവക്കും  ഒരുപാട് വിളിച്ചു പറയാനുണ്ടാകും''  .. ബധിരകർണങ്ങൾ നല്കി സമൂഹം അവളെ പാർശവവൽകരിക്കുന്നു... ഞാനിന്നൊരു സമൂഹത്തിന്‍റെ പ്രതിനിധിയാണ് .. വളരെ പണ്ടേ പറഞ്ഞു വെച്ച ശാലീനതയുടെ ചട്ടകൂടുകൾ പൊട്ടിച്ചു ഈ കള്ളനാണയങ്ങളുടെ ബധിര കർണങ്ങളിൽ ഉച്ചത്തിൽ ഒന്ന് കൂവി ഇറങ്ങി നടന്നത് എന്‍റെ കാതുകൾ നിനക്ക് നല്കാനാണ് ..  ''നിന്നെ ശ്രവിക്കാനാണ്''
''വെളിച്ചത്തിൽ അറപ്പോടെയും ഇരുട്ടിൽ കാമത്തോടെയും അവർ അറിയുന്ന നിന്നെ ശ്രവിക്കാൻ ''

 തിരഞ്ഞെടുക്കുവാൻ ഉള്ള അവകാശം എനിക്കായിരുന്നു ..തലതാഴ്ത്തി ഏതോ ദിക്കിലേക്ക് ഞാൻ ചൂണ്ടി ..

     വിധിക്കപെട്ടവൾ എന്‍റെയൊപ്പം ...അല്ല ..എനിക്ക് മുന്നേ നടന്നു ..
''കാരണം അവൾക്ക്  അറിയേണ്ടായിരുന്നു ഇന്നവൾ ആക്കൊപ്പമാണ് ഉറങ്ങേണ്ടതെന്നു'' ..
                പെയിന്റ്  ടിന്നും കാർഡ്ബോർഡ് പെട്ടികളും ഒതുക്കി വെച്ചിരുന്ന തടി ഗോവണി കയറി ഞങ്ങൾ ആ വീടിന്‍റെ മുകളിലെ നിലയിലെത്തി .. ഇടുങ്ങിയ corridor ൽ കൂമ്പാരം കൂട്ടിയിരിക്കുന്ന മുഷിഞ്ഞ തുണികൾക്കും അഴയിലെ നനഞ്ഞ വസ്ത്രങ്ങൾക്കും  ഇടയിലൂടെ അവളെന്നെ സ്വന്തം മുറിയിലെത്തിച്ചു ... മുറിയിൽ കയറിയ പാടെ ധൃതിയിൽ വാതിലടച്ചവൾ എനിക്ക് നേരെ തിരിഞ്ഞു .... ആ കണ്ണുകളിലെ പുച്ഛം താങ്ങാനാവാതെ ഞാൻ മുഖം താഴ്ത്തി ...
''ഇവിടെ ആരെങ്കിലും അറിഞ്ഞാൽ വെച്ചേക്കില്ല നിന്നെ ..എന്ത് കാണാനാ നീയീ വേഷംകെട്ടുമായി ഇങ്ങോട്ട് വന്നത് ? എന്താ നിനക്ക് വേണ്ടേ ??''
 എന്‍റെ  ശരീരം തളരുന്നത് പോലെ .. ഒറ്റ നോട്ടത്തിൽ അവക്കെന്നെ  മനസിലായിരിക്കുന്നു ....
'എന്താണ് ഞാൻ മറുപടി നല്കേണ്ടത്? '
ഒരു പക്ഷെ ഒരിക്കലും അവളറിയാനിടയില്ലാത്ത എ
ന്‍റെ  കഴിഞ്ഞ ദിനങ്ങൾ ഞാൻ പറഞ്ഞൊപ്പിച്ചു .. പറഞ്ഞിറക്കിവച്ച  ഭാരം , അതിനുമപ്പുറം എനിക്കറിയേണ്ടത് അവളുടെ പ്രതികരണം ആയിരുന്നു ...
ന്‍റെ  ചുമലിൽ പിടിച്ചവൾ പതിയെ ചിരിച്ചു , പിന്നെയൊന്ന് വിതുമ്പി .. അതുള്ളിലോതുക്കി വീണ്ടും ചിരിച്ചു.....
വൃത്തിയായി ചീകി കേട്ടിയോതുക്കിയ മുടിക്കെട്ടവൾ  അഴിച്ചിട്ടു ..മുടിയിലെ മുല്ലപ്പുമുഴം ഊരി മുറിയുടെ കോണിലേക്ക് അലസമായിട്ടു ...
''ആ മുറിയുടെ കോണ്കൾക്ക്  ഊരി വീണ മുല്ലപ്പുമാലയും , ഇരയുടെ ഗദ്ഗധങ്ങളും , നായാടിയുടെ പുലഭ്യവും ഒരുപോലെ പരിചിതം.''

    ''ഒരിക്കൽ മേലുനിറയെ രോമമുള്ള ഒരാൾ വന്നിരുന്നു .. പ്രായത്തിന്‍റെ കിതപ്പിലും വിയർപ്പിനുമിടയിലും ഞങ്ങൾ നേരിടുന്ന ചൂഷണങ്ങളെപറ്റി അയാൾ എന്നെ പ്രബുധയാക്കിക്കൊണ്ടിരുന്നു .. മടിക്കുത്തഴിക്കുപോഴും സംഘടിത ശക്തിയെപറ്റിയും അവകാശ സംരക്ഷണത്തെപറ്റിയും പുലമ്പ്ന്നുണ്ടായിരുന്നയാ  .. പുലച്ചെ അലക്കി തേച്ച ഖദധരിച്ചിറങ്ങി പോകുമ്പോൾ ജനലഴിയിൽ പിടിച്ചു ഞാനയാളെ നോക്കി നിന്നിരുന്നു ...       

   ''മറ്റുള്ളവരുടെ മുൻപിൽ അവനെടുത്തണിയുന്ന പൊയ്മുഖം കാണാൻ ''..
                               പിന്നീടൊരിക്കലും അയാൾ വന്നിട്ടില്ല .. പക്ഷെ ആ ഗന്ധം എനിക്ക് മറക്കാനാവില്ല ..  ''എന്‍റെ  ചെറിയച്ചന്‍റെ അതെ ഗന്ധം ''.. 

      ചെയ്യുന്ന പ്രവത്തി എന്തെന്ന് പോലും മനസിലാവാതെ ചെറിയച്ചന്‍റെ  കണ്ണിൽ നോക്കി ഞാൻ ഓർത്തിരുന്നു,  ''എന്തിനാനെന്നോടിങ്ങനെ...?''.
പതിനാലാം വയസ്സിൽ രക്തബന്ധതിനുമപ്പുറം അയാളെനിക്ക് എന്‍റെ മകക്കച്ഛനായി ..  അനാഥത്വത്തിനുമെലെ അടിച്ചെല്പിക്കപെട്ട മാതൃത്വം എന്നിലെ പതിനാലുകാരിയെ തകത്തുകളഞ്ഞു.... പിന്നെയെല്ലാം മുഖങ്ങൾ മാത്രം ,അത് ചെന്ന് നില്ക്കുന്നത് നിന്നിലും .. അവളെന്നെ നോക്കി പതിയെ പറഞ്ഞു ...
                                 ''മകള്ക്കുവേണ്ടിയാണ് ഞാനിങ്ങനെ.... അവൾ ഇല്ലായിരുന്നെങ്കിൽ ഞാനെന്നെ അവസാനിപ്പിച്ചെനെ.. ഒരു പക്ഷെ നാളെ  ഞങ്ങൾ ഒന്നിച്ചില്ലാതായേക്കാം .. അവക്കുടി  അവിവാഹിതയായോരമ്മയായാൽ ഞാൻ അത് സഹിക്കില്ല .. ഒരിക്കൽ അവൾ ഈ അമ്മയെ തള്ളിപറഞ്ഞേക്കാം .. 'അമ്മ'യെ,'അമ്മയുടെ തൊഴിലി'നെ ... അതുതന്നെയാണ് ഞാനും കൊതിക്കുന്നത് ''.

         '' ഈ അഴുക്കുചാലിന്‍റെ  സന്തതിയാവാൻ അവൾകൂടി വേണ്ട ..''
ഒരു നിമിഷത്തെ നിശബ്ദതക്കു ശേഷം അവൾ തുടർന്നു..  ''എന്‍റെ കൈകൾ പിടിച്ചവൾ ആദ്യമായി നടന്നപ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചു .. ഇന്നവൾ തനിയെ നടന്നു തുടങ്ങുമ്പോൾ മറച്ചു പിടിക്കാൻ എന്‍റെ ചിറകുകൾ തികയാതെയാകുന്നു .. തൂവൽ കുടഞ്ഞവൾ പറന്നുയരുമ്പോൾ നിസ്സഹായയാകും ഈ അമ്മ ''.
 

          '' ഈ മുനമ്പിൽ നിന്നും വീണ്‌മരിക്കാൻ എത്ര എളുപ്പം ,പിടിവിടില്ലെനുറച്ചു  ജീവിച്ചു കാണിക്കാനാണ് കടുപ്പം .'' അവൾ പറഞ്ഞു നിർത്തി..

അവൾ പറഞ്ഞത് ശരിയാണ് ..  നാം ഏറെയും പിടിവിട്ടുപോയവരാണ് .. തീരുമാനങ്ങളെടുക്കാൻ  ത്രാണിയില്ലാതെ തല കുനിച്ചും കണ്ണീർപൊഴിച്ചും സ്വയം പഴിച്ചും കല്ലായി തുടരുന്ന അഹല്യമാർ .
    
      ഇരുണ്ട ,നനഞ്ഞ ഇടനാഴികളിലൂടെ തിരിഞ്ഞുനടക്കുമ്പോൾ എന്‍റെ പിന്നിൽ മിഴിയടച്ച രാത്രിക്ക് പറയാൻ എന്തുണ്ട്....? ആ രാത്രിക്കൊപ്പം  ഇല്ലാതായത് എന്ത് ....?
ഇത്ര മാത്രം '' എന്‍റെ വിരലിൽ തൂങ്ങി നടന്ന ആ പെണ്കുരുന്നിന്‍റെ പേരുമാത്രം ....'വേശ്യയുടെ മകൾ'...


Wednesday, 22 August 2012

തിലോദകം

പതഞ്ഞൊഴുകുന്ന പമ്പയാണ് മുന്‍പില്‍..   അരനാഴിക പോലും നിന്ന് ആരോടും പരിഭവം പറയാതെ ഒഴുകുന്ന പമ്പ ..  ഈ മണല്‍തിട്ടകള്‍ ജനിമൃതികളുടെ നിലയ്ക്കാത്ത  പൈതൃകം  പേറുന്നവയാണ് ..  പിറവിയിലെ കുറിക്കുന്ന നഷ്ടജാതകങ്ങള്‍ക്ക് വറുതിയിലും വിശപ്പിലും പിന്നെ വിരട്പുരുഷനില്‍ ലയിക്കാനും.... എല്ലാം, എല്ലാം ...കൂട്ടിനുള്ള പമ്പ ...  എന്‍റെ  അമ്മയുടെ പൈതൃകം ഉറങ്ങുന്ന മണ്ണ്...

ഈ മണലില്‍ മാനം നോക്കി ഇങ്ങനെ കിടക്കുമ്പോള്‍, ആശാന്തിയുടെ തുരുത്തില്‍ നിന്നും ഞാനോടിയെത്തുമ്പോള്‍, എന്‍റെ   അമ്മയാവാറുണ്ട് ഈ പുളിനങ്ങള്‍.       ദൂരെ റാന്തലിന്‍റെ   വെളിച്ചത്തില്‍ വള്ളം നിറയെ മണലുമായി മടങ്ങുന്നവര്‍ , തിങ്ങി വളര്‍ന്നു നില്‍ക്കുന്ന കൈതയും കരിമ്പും , താഴെ പള്ളിപ്പാറ   കടവിലെ ചുഴികളില്‍ വീണുടഞ്ഞ കനവുകള്‍ .. ശാലീശ്വ രം ക്ഷേത്ര ത്തില്‍ നിന്നും മടങ്ങുന്ന കോലങ്ങള്‍ ..   അങ്ങകലെ തല ഉയര്‍ത്തിനില്‍ക്കുന്ന വലിയപാലം ..   ഇരുട്ടിലും ഞാനറിയുന്നു ഈ മണല്‍പുറത്തെ പ്രോജ്വല പൈത്രുകം ..

''എന്‍റെ  കുഞ്ഞു ഒന്നും കഴിക്കുന്നില്ല സര്‍ .. ഒന്ന് വന്നു നോക്കിയെങ്കില്‍..''  കണ്ണ് തുറന്നു നോക്കിയപ്പോള്‍ പമ്പ ഇല്ല .. പുരാവൃത്തം സമ്മാനിച്ച  മിഴിനീര്‍ പണിപ്പെട്ടോതുക്കി  ഞാന്‍ നോക്കി....  എന്‍റെ   consultation  മുറിയുടെ വാതിലില്‍ ഒരു വയോധികന്‍...   ഒര്‍മമപ്പെടുത്ത് ലുകളെ  ഓരത്തോതുക്കി കര്‍മനിരതനായി ഞാന്‍ എണീറ്റ്‌ .. ''ഏതു  വാര്‍ഡില്‍ ആണ് ?..  അയാള്‍ എന്തെങ്കിലും പറയും  മുന്‍പേ  സെക്യൂരിറ്റി വന്നയാളെ വലിച്ചു മാറ്റി. .''ഏതോ ഭ്രാന്തന്‍  ആണെന്ന് തോന്നുന്നു സര്‍ ..op ticket  പോലും എടുത്തിട്ടില്ല '' അവര്‍ പറഞ്ഞു ...  ദൈന്യത മുറ്റി  നിന്ന കണ്ണുകളില്‍ വിഭ്രാന്തിയുടെ നിഴലാട്ടം എനിക്ക് കാണാന്‍ കഴിയുമായിരുന്നില്ല ... പറയാന്‍ അര്‍ഹത ഇല്ലാത്തതെന്തോ പറയാന്‍ വന്നവന്‍റെ   ശരീരഭാഷ ... അയാളെ സ്വതന്ത്രനാക്കി  കൈപിടിച്ച് നടന്നപ്പോള്‍ വിറയാര്‍ന്ന സ്വരത്തില്‍... ''മോനെ..ഇന്നലെ വൈകിയാണ് അവരവനെ തന്നു വിട്ടത് ...മെഡിക്കല്‍ കോളേജില്‍ ആയിരുന്നു 17 ദിവസം ..വയറിലെ തുന്നലില്‍ പഴുപ്പുണ്ടത്രേ .. ഉള്ളിലും പഴുപ്പുണ്ട്...ഇനിയും വയറു തുറക്കേണ്ടി വരുമെന്ന് പറഞ്ഞു...''  തോളിലെ തോര്‍ത്തു മുണ്ടാല്‍ വാപോത്തികരഞ്ഞയാള്‍ നിലത്തിരുന്നു...  ഭിത്തിയില്‍ ചാരി നിയന്ത്രണം വിട്ടു കരഞ്ഞു ....  '' ഈ 17 ദിവസവും ആ വൃദ്ധന്‍ കരഞ്ഞിട്ടുണ്ടാവില്ലന്നെനിക്കുറപ്പാണ്''  ...  ഇനിയോരാശ്രയം ഇല്ലെന്ന തിരിച്ചറിവാകം അയാളിലെ ദുര്‍ബലനായ അച്ഛനെ എന്‍റെ  മുന്‍പില്‍ വീണുടഞ്ഞില്ലാതാവാന്‍ പ്രേരിപ്പിച്ചത്.
 hospital  protocol  പുറത്തുള്ള രോഗികളെ നോക്കാന്‍ പാടില്ല എന്നതാണ് ... ദയ ,ദാരിദ്രം എന്നതൊക്കെ അളക്കാന്‍ കഴിയാനാകാത്തതതുകൊണ്ടാവം  ഈ protocol  ളുകള്‍ ഇങ്ങനെ ... counter ല്‍  പറഞ്ഞു , അയാളുടെ കൈപിടിച്ചിറങ്ങുമ്പോള്‍ മനസ്സ് നിറയെ പെയ്യാന്‍ വെമ്പി നില്‍ക്കുന്ന കരിമേഘപടലങ്ങളാണ് .. ഉയിരിനേ  ഊരി പിടിച്ചു എന്‍റെ  മുന്നിലിരുന്നു നനഞ്ഞ ആ മിഴിയിണകളില്‍ നിന്നും എന്നിലേക്ക്‌ ഉരുണ്ടു കൂടിയ കാര്‍മേഘങ്ങള്‍....   ,, കരുത്ത്നാണ്‌ ഞാന്‍ ,,,ഒ രു വിജയിയെപോലെ ഇടയ്ക്കിടക്ക് സ്വയം പറഞ്ഞുണരാറുണ്ടിങ്ങനെ  ....   ദയയാണ് വലിയ കരുത്തെങ്കില്‍  പിന്നെയെന്തിനാണ് നമുക്ക് ചുറ്റും ഇത്രയേറെ അനീതികള്‍ ..  ഇത്ര ഉച്ചനീചത്വങ്ങള്‍ .. ''കരുത്ത് അനുകമ്പയാകുമ്പോള്‍ പിന്നെ ഉടമയില്ല ,ഉഴവു  കാളയുമില്ല .ഉടഞ്ഞു വീഴുന്ന ചില ഉപരിപ്ലവ ജാഡകള്‍  മാത്രം....''


''ഇനിയങ്ങോട്ട് വഴി അല്പം മോശം ആണ് സര്‍''   മുന്‍പേ നടക്കുമ്പോള്‍ അയാള്‍ പറഞ്ഞു ..  ''എത്ര നേരമായി ഒന്നും കഴിക്കാതെ ആയിട്ട് ''..  വേഗത കുറച്ചു എന്‍റെ  കിതപ്പ് മനസിലാക്കി തിരിഞ്ഞു പറഞ്ഞു...  ''മൂക്കിലും  പിന്നെ മൂത്രം പോകാനും ട്യൂബ് ഇട്ടിട്ടുണ്ട് ..  അവന്‍റെ  പെണ്ണ് രാവിലെ കാപ്പി മൂക്കിലെ ടുബിലൂടെ കൊടുത്തിരുന്നു ..പിന്നെയൊന്നും........'''  മുറിഞ്ഞ കണ്ഠം വാര്‍ധക്യത്തിന്‍റെ  വല്ലയ്മയെ വിളിച്ചോതി,,  ആകുലതകളുടെ ഭാണ്ടാകെട്ടിന്‍റെ  ഭാരവും..

''ഇതാണ് സര്‍ വീട്.''....   കണ്പീലികളില്‍  വന്നിറങ്ങിയ വിയര്‍പ്പിനിടയിലുടെ ഞാനാ വൃദ്ധന്‍റെ  വീട് കണ്ടു ..  ശീമകൊന്നയുടെ വേലിപടര്‍പ്പും  മണല്‍ വിരിച്ച മുറ്റവും ,ചാണകം മെഴുകിയ തറയും, കരിപുരണ്ട ഭിത്തിയും ,നരച്ചു പൊടിഞ്ഞ ഓലക്കെട്ടുകളാല്‍ മേഞ്ഞ ചെറിയ വീട് ..  പടികെട്ടു മുതലേ പുരവസ്തുപ്രദര്‍ശനം നടത്തുന്ന മാളികകളുടെ തോഴുതിനു  കാണും  ഇതിലും വിസ്തൃതി ..   മനസ്സുകള്‍ സമരസപ്പെട്ടു ,ഇനിയങ്ങോട്ട് ഒരുമിച്ചു ...എന്ന ഭാവനയില്‍ കഴിയുന്നതെന്തും ആലയം തന്നെ...

 ഇടത്തോട്ട് തിരിഞ്ഞു ചായിപ്പിലാണ്  അവനെ കിടത്തിയിരിക്കുന്നത് ...  ചുവരില്‍ എന്നും തുടച്ചു വെക്കുന്ന അവന്‍റെ  വിവാഹ ഫോട്ടോ ..  ആ വീട്ടില്‍ പുതിയത് അത് മാത്രമാണെന്നു   തോന്നി പോയി ...  യുറോബാഗില്‍ മൂത്രത്തിന്‍റെ  നിറം കടും ചുവപ്പ്...  മുറിയിലെ ഇരുട്ടില്‍ എന്‍റെ  ടോര്‍ച്ച്  ലൈറ്റ് അവന്‍റെ  കണ്ണിലേക്കു നീണ്ടു.. എന്നെ വിശ്വസിപ്പിക്കാന്‍ ഞാന്‍ വീണ്ടും വീണ്ടും പാരാജയപെട്ടുകൊണ്ടിരുന്നു ... കഴുത്തിലേക്കു നീണ്ട കൈകള്‍ ഹൃദയതാളം പരതി ..ഒരിക്കല്‍ കൂടെ എന്‍റെ  ടോര്‍ച്  തെളിഞ്ഞണഞ്ഞു ...

''സര്‍ ..ചായ...''  പിന്‍വിളി അവന്‍റെ  പെണ്ണിന്‍റെ താണ് ..  ഞെട്ടിത്തിരിഞ്ഞ എന്നെ എതിരെറ്റതു അവളുടെ സീമന്ത രേഖയിലെ സിന്ദൂരത്തിന്‍റെ  തീവ്രതയാണ്...   വിവശനായി ആ നരച്ച മുറിയില്‍ നിന്നും ഞാനിറങ്ങി.   പടിക്കെട്ടില്‍ നിന്ന മനുഷ്യന്‍ എന്‍റെ  കണ്ണില്‍ തന്നെ നോക്കിനിന്നു... പിന്നെ മെല്ലെ നോട്ടം പിന്‍വലിച്ചു,  എനിക്ക് വഴി മാറി..  ആ വിറയാര്‍ന്ന കൈകളില്‍ ചുരുട്ടി പിടിച്ച 100 രൂപ നോട്ട് എന്‍റെ  കൈക്കുള്ളിലേക്ക് തിരികി വച്ച് തന്നു ..  ഏറെ പണിപ്പെട്ട് ഞാനത് ആ ശുഷ്കിച്ച  വിരലുകള്‍ക്കിടയിലേക്ക് തിരികെ വച്ചു ...  പലായനത്തിന്‍റെ  വ്യഗ്രതയില്‍ ''കരുത്തന്‍''  ഞാന്‍ മണലിലൂടെ നടന്നു..  പിന്നില്‍ വൈധവ്യം വേറ്റ  പെണ്ണിന്‍റെ   അലമുറ......

''പവിത്രം  പാപനാശനം ..മമ ദോഷ ,പിത്രുദോഷ  വിനാശകം ''..  ഇനി പിതൃക്കളെ മനസ്സില്‍ കരുതി ദര്‍ഭ എടുതോളു..''    ഉരുട്ടിവച്ചിരിക്കുന്ന  വെന്ത ചോറിനു മേലെ എള്ളും  ,പൂവും ,ചന്ദനവും .ചെറുകുളയും പിന്നെ നിന്‍റെ  പെണ്ണിന്‍റെ  വൈധവ്യം വാര്‍ത്ത‍ കണ്ണിരില്‍ തൊടുവിച്ചു ഇലയിലേ ക്കവെക്കുമ്പോഴും പമ്പ ഒഴുകുകയാണ്... അരനാഴിക പോലും നിന്ന് ആരോടും പരിഭവം പറയാതെ ....  ആ മണല്പരപ്പിലൂടെ തലയില്‍ ബലിച്ചോറുമായി പമ്പയുടെ മാറിലേക്ക്‌ ഞാന്‍ നടന്നിറങ്ങുമ്പോള്‍ എന്‍റെ  പിതൃ ക്കള്‍ക്കൊപ്പം  അറിയാത്ത നിന്നെയും ഞാനിരുത്തുന്നു .

വിഷ്ണുലോകം പൂകാന്‍ ..എന്‍റെ   തിലോദകം ......

Tuesday, 21 August 2012

അതിജീവനം

തിളങ്ങുന്ന കണ്ണുകളുമായി  ഒരുപറ്റം  വിദ്യാര്‍ത്ഥികള്‍ ....അലസമായി പറക്കുന്ന മുടിയിഴകളും ,ചെമ്പിച്ച താടിരോമങ്ങളും ,അയഞ്ഞുതൂങ്ങിയ ബനിയനും നിലംപറ്റി ഇഴയുന്ന jeans  ഉം ...അങ്ങനെ ബഹുകൃത വേഷങ്ങള്‍. ഇവരിലാണ് ഞങ്ങള്‍ സ്വപ്‌നങ്ങള്‍ കാണുന്നത്‌ .... പ്രതീക്ഷയുടെ നിറമുള്ള ചിറകുകള്‍ മുളയ്ക്കേണ്ടത്  ഇവര്‍ക്ക് ചുറ്റുമാണ് ....

അളവറ്റ  സര്‍ഗശേഷിയുടെയും നിസ്സീമമായ  കാര്യക്ഷമതയുടെയും കൂര്‍ത്തു മൂര്‍ച്ചയുള്ള സാങ്കേതികതികവിന്റെയും, ചെയ്തു തീര്‍ക്കാന്‍ വെമ്പുന്ന ചടുലതയുടെയും എല്ലാം പൊള്ളുന്ന കനലുകള്‍... അല്പനേരം അടുത്തിരുന്നാല്‍ അറിയാം ആ കനലുകളുടെ താപം .  ഒരല്പം വിറയലോടെയാണ് ഞാനും സുഹൃ ത്തുക്കളായ  dr  രാജീവും  രേന്ജിത്തും  അത് തിരിച്ചറിഞ്ഞത്.  ഞങ്ങള്‍ക്ക്  TYAG    എന്ന NGO ഉണ്ടാക്കാന്‍ പിന്നെ മടിച്ചിരിക്കാന്‍ ആയില്ല .....    ''TYAG''    ''youth  with  assertive goodness and  truth''.  ''ജീവസ്സുറ്റ  നന്മയും കാലാതിവര്‍ത്തിയായ സത്യവും നിറയുന്ന  യുവത ''...

ഒരല്പം ചരിത്രം ....വെള്ളനാട് എന്ന കുഗ്രാമത്തിലെ ചാങ്ങയില്‍ ദേവി ക്ഷേത്രം ..പടന്നേറ്റു എന്നാ ചടങ്ങിനു പ്രശസ്ഥമാണ് അവിടുത്തെ ഉത്സവം ..  അതിനു അനുബന്ധമായ്   ലക്ഷങ്ങള്‍  മുടക്കി നടത്തുന്ന കലാപരിപാടികള്‍ ... ''കാണാന്‍ ആണെങ്കിലോ കമ്മിറ്റിക്കാര്‍ മാത്രം''      ഉത്സവപറമ്പുകള്‍ ഒരു കാലത്ത് മലയാളികളുടെ സാംസ്‌കാരിക പ്രവാഹത്തിന്‍റെ   കൈതോടുകള്‍ ആയിരുന്നു. വ്യത്യസ്ത സംസ്കാരങ്ങളുടെയും , കാഴ്ച്ചകളുടെയും,  കലാപ്രവര്‍ത്തനങ്ങളുടെയും എല്ലാം വിളനിലം...  ഭക്തിയുടെ കണിക ലവലേശം ഇല്ലാത്തവന്‍ പോലും അഞ്ചു രൂപയുടെ കടലയും വാങ്ങി നിലാവത്തഴിച്ചു വിട്ട  ''കോഴിയെ ''  പോലെ നടന്നിരുന്ന ഉത്സവപറമ്പ് ......  അവിടെയിന്നു ശുഷ്കമായ ജനപങ്കാളിത്തവും  നിലവാരം കുറഞ്ഞ കലാപരിപാടികളും  മാത്രം  ...

ഈ പരിതസ്ഥിതിയില്‍ ആണ് TYAG ആദ്യ പരീക്ഷണം  നടത്താനുറച്ചതു.  ''we  decided  to change  the cultural flow ''.  അതിനു പറ്റിയത് ഉത്സവപറമ്പുകളാണെന്ന് തോന്നി . ഒരല്പം പാളിപോയാല്‍ നാട്ടുകാരുടെ വക കലാപ്രവര്‍ത്തനങ്ങള്‍ നേടിത്തരാന്‍ തക്കവിധം ഉള്ള ഒരു കടും കൈ ...
'അവിടെയാണ് ഈ യുവതയ്ക്ക് ചുറ്റും ഞങ്ങളുടെ സ്വപ്നങ്ങളുടെ ചിറകുകള്‍ മുളച്ചത് ''.  ആ വര്‍ഷത്തെ ഉത്സവപരിപാടികള്‍  ഏട്ടെടുക്കുകയായിരുന്നു  പിന്നീട് .  ഒരുമിച്ചിരുന്നപ്പോള്‍ യുവമനസ്സുകളില്‍ വിരിഞ്ഞത് പ്രവര്‍ത്തികമാക്കാന്‍ പറ്റുന്നതും പറ്റാത്തതുമായ ആശയങ്ങളുടെ പ്രവാഹം....

അതില്‍ നഗരത്തില്‍ മാത്രം നടത്തപ്പെടാറുള്ള വന്‍കിട കമ്പനികളുടെയും ബ്രാന്‍ഡ്‌കളുടെയും  സഹായത്തോടെ പ്രാവര്‍ത്തികമാകുന്ന ഒരു ആശയം ഏകദേശം എല്ലാവര്‍ക്കും ഒരു പോലെ ബോധിച്ചു ....  ''ഗ്രാമ  അന്തരീക്ഷത്തില്‍ ഉത്സവ പറമ്പില്‍ നാട്ടുകാരുടെ മുന്‍പില്‍ നഗരത്തിലെ മുന്തിയ കോളേജുകളിലെ യുവത്വം ഏറ്റുമുട്ടുന്ന  നൃത്തമത്സരം ''

അന്ന് രാത്രി ആര്‍ക്കും ഉറങ്ങാന്‍ കഴിഞ്ഞില്ല ..വേലിയിലിരുന്ന്‍ പാമ്പ്  വേണ്ടാഞ്ഞിടത്  എത്തിയ തരം  ഒരു feeling ... പിറ്റേന്ന് ഒറ്റ ശ്വാസത്തില്‍ എല്ലാവരും പറഞ്ഞു   ''നമുക്കിതങ്ങു വിടാം ,,എന്തിനാ വെറുതെ ...ഇതൊക്കെ കാരണവന്മാര് അമ്മാവന്മാര് നടത്തിക്കൊള്ളും ..'''   കീറാമുട്ടി ഒഴിവാക്കിയ സന്തോഷത്തില്‍ പിരിഞ്ഞവര്‍ക്കു വൈകിട്ട് രേഞജിത്തിന്‍റെ  sms .. ''karyavattam  uck and  paacet  ready ''...തിരിച്ചു ''''medical  college  and  dental college  ready എന്ന് sms  ചെയ്യാതിരിക്കാന്‍ എനിക്കും ആവില്ലായിരുന്നു...

അരദിവസം കൊണ്ട് ബ്രോഷേര്‍ റെഡി . ഫണ്ട്‌ നേടാന്‍ മുന്തിയ മൊബൈല്‍ രാജാക്കന്മാരെ സമീപിച്ചത് ഞാനും രേഞജിത്തുമാണ് .. ''കുഗ്രാമത്തില്‍ പരസ്യം നല്‍കാന്‍ airtel നു  വയ്യ പോലും ''.  ചാടി ഒരു ചവിട്ടു കൊടുക്കനാണ്  തോന്നിയത്.  കറവക്കാരന്‍ പോലും മൊബൈലില്‍ GPRS  എടുക്കുന്ന കാലത്താണ് അവന്‍റെ  ഒരു കുത്തക അഹങ്കാരം .. പിന്നെ മടിച്ചു നിന്നില്ല , ''ചാടി കാലില്‍ വീണു ...''  25,000/- രൂപ തരാം... പക്ഷെ ഒരു വ്യവസ്ഥ ... ഈ ആഴ്ച നടക്കുന്ന ആറ്റുകാല്‍  പൊങ്കാല  സമയത്ത് അവിടെ 50,000  airtel  എന്ന് ലിഖിതം ചെയ്ത വിശറി വിതരണം ചെയ്യണം.....          ''എരിപോരി വെയിലത്തു .കണ്ണുതുറക്കാന്‍ ആവാത്ത പുകയില്‍ ജനസഹസ്രങ്ങളുടെ ഇടയില്‍ 50,000 വിശറി വെറും  ഒരു മണിക്കൂറില്‍ ഞങ്ങള്‍ വിതരണം ചെയ്തു ....'''വെറും ഇച്ഛശക്തി യുടെ പിന്തുണ മാത്രം കൂട്ടിനു'''....

പിന്നെ കോളേജ് ടീമുകളുടെ പിറകെയായി ഓട്ടം ..പ്രിന്‍സിപ്പല്‍ office മുറിയുടെ മുന്നില്‍ കാത്തിരുപ്പും , നേരില്‍  കാണുമ്പോള്‍ ഉത്സവപറമ്പിലേക്ക്  ഞങ്ങളുടെ കുട്ടികള്‍ ഇല്ലേ  ഇല്ല എന്ന തീര്‍ത്തു പറച്ചിലും  , തര്‍ക്കിച്ചു തളരുമ്പോള്‍  ''സമയം ഉണ്ടല്ലോ ,,നോക്കാം'' എന്ന മലക്കംമറിച്ചിലും ..... 15,000/- prize  money അനവധി ടീമുകളെ മോഹിപ്പിച്ചു ...പരുപാടി തുടങ്ങുന്നതിനും ഒരു മണിക്കൂര്‍ മുന്‍പ് വരെ എത്ര team പങ്കെടുക്കും എന്നതിലെ അനിശ്ചിതത്വം .  ആല്‍ച്ചുവട്ടില്‍ ഇരുന്നു കമ്മിറ്റിക്കാരുടെ  അടക്കം പറച്ചില്‍ ... ''ഇത് കഴിഞ്ഞു  കാണാട്ടോ '' എന്നാ ധ്വനിയില്‍ ഉള്ള നോട്ടം ....

പൊടിപറപ്പിച്ചു  ഉത്സവപറമ്പില്‍ വന്ന swift കാര്‍ ഞങ്ങളുടെ ചുട്ടു പഴുത്ത മനസ്സിലേക്ക് വെള്ളം ചീറ്റുന്ന  fireengine പോലെയായിരുന്നു ....''അവര്‍ ഏത്തി ..ആദ്യ team ''.  ദീപാരാധന കഴിഞ്ഞു മടങ്ങാന്‍ ഇറങ്ങിയ ചില കുടുംബങ്ങള്‍ മുന്‍നിരയില്‍ വന്നിരുന്നു.  ധൈര്യം സംഭരിച്ചു വിറയല്‍ പുറത്തു കാട്ടാതെ അറിയിപ്പ് ...  ''tyag  നടത്തുന്ന inter collegeate dance  fest അല്പസമയത്തിനകം...''' ആഡംബര കാറുകളില്‍ വന്നിറങ്ങിയ  ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആ ഉത്സവപറമ്പ്  മറ്റൊരു കൌതുക കാഴ്ച  ആയിരുന്നു .. നിര്‍മലരായ നാട്ടിന്‍പുറത്തുകാര്‍ അവരെ ഊഷ്മളമായി എതിരേറ്റു ... അമ്മുമ്മമാര്‍ അവരുടെ നെറുകയില്‍ തഴുകി ...വംശനാശം നേരിടുന്ന മുത്തശശി മാരെ കണ്ട യുവത സ്വയം മറന്നു   അവരെ കെട്ടി പിടിച്ചു .. ''ഇതായിരിക്കാം ഞങ്ങള്‍ ഗതിമാറ്റാന്‍ ഉദേശിച്ച  സാംസ്‌കാരിക പ്രവാഹം''... ഇതുതന്നെയാവാം  തലമുറകളുടെ സംഗമവും ഉത്സവങ്ങളുടെ ലക്ഷ്യവും ...'''   പത്തു ടീമുകള്‍ മാറ്റുരച്ച  മത്സരത്തില്‍ uck karyavattom വിജയിച്ചു... മരിയന്‍ കോളേജ് രണ്ടാം സ്ഥാനം നേടി...സൂചി കുത്താന്‍ ഇടം ഇല്ലാത്ത തരത്തില്‍ തിങ്ങിനിറഞ്ഞ ആ ഉത്സവപറമ്പില്‍ നിന്നും ഓരോ ടീമിനും നിര്‍ത്താത്ത കരഘൊഷം  കേള്‍ക്കാമായിരുന്നു...

''നാട്ടാരുടെ ആസ്വാദന നിലവാരം താ ഴ്ന്നതല്ല ,മറിച്ച്  കൊള്ളത്തതിനെ  അവര്‍ തിരസ്കരിക്കുകയായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ എന്നത് പകല്‍പോലെ വ്യക്തം  ''

മാസം നക്കാപ്പിച്ച തൊഴിലില്ലായ്മ  വേതനം സര്‍ക്കാരിനാല്‍ നിശ്ചയിക്കപ്പെട്ട , രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പോസ്റ്റര്‍ ഒട്ടിച്ചും , ഭരിച്ചു മടുക്കുമ്പോള്‍ രക്തസാക്ഷി ആവാനും നിയോഗിക്കപ്പെട്ട , സിനിമാതാരങ്ങളുടെ ഫാന്‍സ്‌ അസോസിയേഷനു വേണ്ടി കൊല്ലാനും ചാവാനും ഇറങ്ങി പുറപ്പെട്ട,  രതിവൈകൃതങ്ങളുടെ കാണാലോകത്ത് അലിഞ്ഞുരുകി ഇല്ലാതാവുന്ന കരളിന്‍റെയും ശ്വാസകോശത്തി ന്‍റെയും  ഉടമകളായ അതെ യുവതയുടെ പ്രധിനിധികളാവാന്‍ വയ്യെന്നു വിളിച്ചു പറഞ്ഞവരില്‍ ...  നട്ടെല്ലോടെ സ്വന്തം ആത്മാഭിമാനം ഉയര്‍ത്തിപിടിച്ചു  നിന്ന ഒരു കൂട്ടം യുവതികളും യുവാക്കളും ..... പഠിച്ചും പഠിപ്പിച്ചും അറിഞ്ഞും അറിവ് പകര്‍ന്നും ആദിവാസി കുടിലുകളില്‍ അന്തിയുറങ്ങി അവിടുത്തെ കുട്ടികളെ വിദ്യയുടെ വെള്ളിവെളിച്ചത്തില്‍ എത്തിക്കുന്ന യുവ നക്ഷത്രങ്ങള്‍..... ബോധമണ്ഡലത്തില്‍   കലര്‍പ്പില്ലാത്ത രാഷ്ട്രസ്നേഹവും ആദര്‍ശശുദ്ധിയും ഉള്ള യുവത .. അഴിമതി തുടച്ചു നീക്കാന്‍ ഇറങ്ങി പുറപ്പെട്ട anna hazare യും പ്രതീക്ഷ അര്‍പ്പിച്ചത് ഇതേ യുവത്വത്തിലാണ്‌  ... റാം ലീല മൈതാനത്തു  തടിച്ചു കൂടിയവരില്‍ 80 % ഉം യുവാക്കള്‍ ആയിരുന്നു...  ലിബിയന്‍ dictator  Muammar Muhammad Abu Minyar al-Gaddafi യെ അധികാരത്തില്‍  നിന്നും പുറത്താക്കിയതും ഈ യുവത്വത്തിന്റെ കൂട്ടായ്മയായ facebook  ഇല്‍  വിരിഞ്ഞ ആശയങ്ങളുടെ ചുവടു പിടിച്ചാണ്....

വര്‍ഗ രാഷ്ട്രീയത്തിന്‍റെയും  സ്വത്വ രാഷ്ട്രീയത്തിന്‍റെയും  ദേശീയ പ്രാദേശിക വാദത്തിന്‍റെയും  അതിപ്രസരം  നാടിനെ വികസനമുരടിപ്പിലേക്കും തീവെട്ടിക്കൊള്ളയിലേക്കും, ചൂഷണത്തിലേക്കും, അരാചകത്തിലേക്കും  തള്ളി വിടുമ്പോള്‍ ശരിയുടെ ദിശയിലെ ചൂണ്ടു പലകകള്‍ ആവാന്‍ കഴിയട്ടെ നവയുവതക്ക് .....  ''സ്വന്തം ജനാലയുടെ അഴികളില്‍ പിടിച്ചു നില്‍ക്കുമ്പോള്‍ കാണുന്ന ലോകം ചെറുതാണെന്നറിഞ്ഞു  കാണാമറയത്തുള്ള  വിങ്ങലുകള്‍ സ്വന്തം നെഞ്ചിലെ നെരിപ്പോടിലേക്കു പകര്‍ന്നുണര്‍ന്നു നവലോകശില്പികള്‍ ആവട്ടെ യുവത........''

Wednesday, 27 June 2012

കറുത്ത ഇരുട്ട്

 




clicked form the heights of seethathodu.....

Friday, 12 August 2011

vanyam

this the way forest greeted me tat day...vanyam...