50 amazing political books that you cannot mis

Tuesday, 21 August 2012

അതിജീവനം

തിളങ്ങുന്ന കണ്ണുകളുമായി  ഒരുപറ്റം  വിദ്യാര്‍ത്ഥികള്‍ ....അലസമായി പറക്കുന്ന മുടിയിഴകളും ,ചെമ്പിച്ച താടിരോമങ്ങളും ,അയഞ്ഞുതൂങ്ങിയ ബനിയനും നിലംപറ്റി ഇഴയുന്ന jeans  ഉം ...അങ്ങനെ ബഹുകൃത വേഷങ്ങള്‍. ഇവരിലാണ് ഞങ്ങള്‍ സ്വപ്‌നങ്ങള്‍ കാണുന്നത്‌ .... പ്രതീക്ഷയുടെ നിറമുള്ള ചിറകുകള്‍ മുളയ്ക്കേണ്ടത്  ഇവര്‍ക്ക് ചുറ്റുമാണ് ....

അളവറ്റ  സര്‍ഗശേഷിയുടെയും നിസ്സീമമായ  കാര്യക്ഷമതയുടെയും കൂര്‍ത്തു മൂര്‍ച്ചയുള്ള സാങ്കേതികതികവിന്റെയും, ചെയ്തു തീര്‍ക്കാന്‍ വെമ്പുന്ന ചടുലതയുടെയും എല്ലാം പൊള്ളുന്ന കനലുകള്‍... അല്പനേരം അടുത്തിരുന്നാല്‍ അറിയാം ആ കനലുകളുടെ താപം .  ഒരല്പം വിറയലോടെയാണ് ഞാനും സുഹൃ ത്തുക്കളായ  dr  രാജീവും  രേന്ജിത്തും  അത് തിരിച്ചറിഞ്ഞത്.  ഞങ്ങള്‍ക്ക്  TYAG    എന്ന NGO ഉണ്ടാക്കാന്‍ പിന്നെ മടിച്ചിരിക്കാന്‍ ആയില്ല .....    ''TYAG''    ''youth  with  assertive goodness and  truth''.  ''ജീവസ്സുറ്റ  നന്മയും കാലാതിവര്‍ത്തിയായ സത്യവും നിറയുന്ന  യുവത ''...

ഒരല്പം ചരിത്രം ....വെള്ളനാട് എന്ന കുഗ്രാമത്തിലെ ചാങ്ങയില്‍ ദേവി ക്ഷേത്രം ..പടന്നേറ്റു എന്നാ ചടങ്ങിനു പ്രശസ്ഥമാണ് അവിടുത്തെ ഉത്സവം ..  അതിനു അനുബന്ധമായ്   ലക്ഷങ്ങള്‍  മുടക്കി നടത്തുന്ന കലാപരിപാടികള്‍ ... ''കാണാന്‍ ആണെങ്കിലോ കമ്മിറ്റിക്കാര്‍ മാത്രം''      ഉത്സവപറമ്പുകള്‍ ഒരു കാലത്ത് മലയാളികളുടെ സാംസ്‌കാരിക പ്രവാഹത്തിന്‍റെ   കൈതോടുകള്‍ ആയിരുന്നു. വ്യത്യസ്ത സംസ്കാരങ്ങളുടെയും , കാഴ്ച്ചകളുടെയും,  കലാപ്രവര്‍ത്തനങ്ങളുടെയും എല്ലാം വിളനിലം...  ഭക്തിയുടെ കണിക ലവലേശം ഇല്ലാത്തവന്‍ പോലും അഞ്ചു രൂപയുടെ കടലയും വാങ്ങി നിലാവത്തഴിച്ചു വിട്ട  ''കോഴിയെ ''  പോലെ നടന്നിരുന്ന ഉത്സവപറമ്പ് ......  അവിടെയിന്നു ശുഷ്കമായ ജനപങ്കാളിത്തവും  നിലവാരം കുറഞ്ഞ കലാപരിപാടികളും  മാത്രം  ...

ഈ പരിതസ്ഥിതിയില്‍ ആണ് TYAG ആദ്യ പരീക്ഷണം  നടത്താനുറച്ചതു.  ''we  decided  to change  the cultural flow ''.  അതിനു പറ്റിയത് ഉത്സവപറമ്പുകളാണെന്ന് തോന്നി . ഒരല്പം പാളിപോയാല്‍ നാട്ടുകാരുടെ വക കലാപ്രവര്‍ത്തനങ്ങള്‍ നേടിത്തരാന്‍ തക്കവിധം ഉള്ള ഒരു കടും കൈ ...
'അവിടെയാണ് ഈ യുവതയ്ക്ക് ചുറ്റും ഞങ്ങളുടെ സ്വപ്നങ്ങളുടെ ചിറകുകള്‍ മുളച്ചത് ''.  ആ വര്‍ഷത്തെ ഉത്സവപരിപാടികള്‍  ഏട്ടെടുക്കുകയായിരുന്നു  പിന്നീട് .  ഒരുമിച്ചിരുന്നപ്പോള്‍ യുവമനസ്സുകളില്‍ വിരിഞ്ഞത് പ്രവര്‍ത്തികമാക്കാന്‍ പറ്റുന്നതും പറ്റാത്തതുമായ ആശയങ്ങളുടെ പ്രവാഹം....

അതില്‍ നഗരത്തില്‍ മാത്രം നടത്തപ്പെടാറുള്ള വന്‍കിട കമ്പനികളുടെയും ബ്രാന്‍ഡ്‌കളുടെയും  സഹായത്തോടെ പ്രാവര്‍ത്തികമാകുന്ന ഒരു ആശയം ഏകദേശം എല്ലാവര്‍ക്കും ഒരു പോലെ ബോധിച്ചു ....  ''ഗ്രാമ  അന്തരീക്ഷത്തില്‍ ഉത്സവ പറമ്പില്‍ നാട്ടുകാരുടെ മുന്‍പില്‍ നഗരത്തിലെ മുന്തിയ കോളേജുകളിലെ യുവത്വം ഏറ്റുമുട്ടുന്ന  നൃത്തമത്സരം ''

അന്ന് രാത്രി ആര്‍ക്കും ഉറങ്ങാന്‍ കഴിഞ്ഞില്ല ..വേലിയിലിരുന്ന്‍ പാമ്പ്  വേണ്ടാഞ്ഞിടത്  എത്തിയ തരം  ഒരു feeling ... പിറ്റേന്ന് ഒറ്റ ശ്വാസത്തില്‍ എല്ലാവരും പറഞ്ഞു   ''നമുക്കിതങ്ങു വിടാം ,,എന്തിനാ വെറുതെ ...ഇതൊക്കെ കാരണവന്മാര് അമ്മാവന്മാര് നടത്തിക്കൊള്ളും ..'''   കീറാമുട്ടി ഒഴിവാക്കിയ സന്തോഷത്തില്‍ പിരിഞ്ഞവര്‍ക്കു വൈകിട്ട് രേഞജിത്തിന്‍റെ  sms .. ''karyavattam  uck and  paacet  ready ''...തിരിച്ചു ''''medical  college  and  dental college  ready എന്ന് sms  ചെയ്യാതിരിക്കാന്‍ എനിക്കും ആവില്ലായിരുന്നു...

അരദിവസം കൊണ്ട് ബ്രോഷേര്‍ റെഡി . ഫണ്ട്‌ നേടാന്‍ മുന്തിയ മൊബൈല്‍ രാജാക്കന്മാരെ സമീപിച്ചത് ഞാനും രേഞജിത്തുമാണ് .. ''കുഗ്രാമത്തില്‍ പരസ്യം നല്‍കാന്‍ airtel നു  വയ്യ പോലും ''.  ചാടി ഒരു ചവിട്ടു കൊടുക്കനാണ്  തോന്നിയത്.  കറവക്കാരന്‍ പോലും മൊബൈലില്‍ GPRS  എടുക്കുന്ന കാലത്താണ് അവന്‍റെ  ഒരു കുത്തക അഹങ്കാരം .. പിന്നെ മടിച്ചു നിന്നില്ല , ''ചാടി കാലില്‍ വീണു ...''  25,000/- രൂപ തരാം... പക്ഷെ ഒരു വ്യവസ്ഥ ... ഈ ആഴ്ച നടക്കുന്ന ആറ്റുകാല്‍  പൊങ്കാല  സമയത്ത് അവിടെ 50,000  airtel  എന്ന് ലിഖിതം ചെയ്ത വിശറി വിതരണം ചെയ്യണം.....          ''എരിപോരി വെയിലത്തു .കണ്ണുതുറക്കാന്‍ ആവാത്ത പുകയില്‍ ജനസഹസ്രങ്ങളുടെ ഇടയില്‍ 50,000 വിശറി വെറും  ഒരു മണിക്കൂറില്‍ ഞങ്ങള്‍ വിതരണം ചെയ്തു ....'''വെറും ഇച്ഛശക്തി യുടെ പിന്തുണ മാത്രം കൂട്ടിനു'''....

പിന്നെ കോളേജ് ടീമുകളുടെ പിറകെയായി ഓട്ടം ..പ്രിന്‍സിപ്പല്‍ office മുറിയുടെ മുന്നില്‍ കാത്തിരുപ്പും , നേരില്‍  കാണുമ്പോള്‍ ഉത്സവപറമ്പിലേക്ക്  ഞങ്ങളുടെ കുട്ടികള്‍ ഇല്ലേ  ഇല്ല എന്ന തീര്‍ത്തു പറച്ചിലും  , തര്‍ക്കിച്ചു തളരുമ്പോള്‍  ''സമയം ഉണ്ടല്ലോ ,,നോക്കാം'' എന്ന മലക്കംമറിച്ചിലും ..... 15,000/- prize  money അനവധി ടീമുകളെ മോഹിപ്പിച്ചു ...പരുപാടി തുടങ്ങുന്നതിനും ഒരു മണിക്കൂര്‍ മുന്‍പ് വരെ എത്ര team പങ്കെടുക്കും എന്നതിലെ അനിശ്ചിതത്വം .  ആല്‍ച്ചുവട്ടില്‍ ഇരുന്നു കമ്മിറ്റിക്കാരുടെ  അടക്കം പറച്ചില്‍ ... ''ഇത് കഴിഞ്ഞു  കാണാട്ടോ '' എന്നാ ധ്വനിയില്‍ ഉള്ള നോട്ടം ....

പൊടിപറപ്പിച്ചു  ഉത്സവപറമ്പില്‍ വന്ന swift കാര്‍ ഞങ്ങളുടെ ചുട്ടു പഴുത്ത മനസ്സിലേക്ക് വെള്ളം ചീറ്റുന്ന  fireengine പോലെയായിരുന്നു ....''അവര്‍ ഏത്തി ..ആദ്യ team ''.  ദീപാരാധന കഴിഞ്ഞു മടങ്ങാന്‍ ഇറങ്ങിയ ചില കുടുംബങ്ങള്‍ മുന്‍നിരയില്‍ വന്നിരുന്നു.  ധൈര്യം സംഭരിച്ചു വിറയല്‍ പുറത്തു കാട്ടാതെ അറിയിപ്പ് ...  ''tyag  നടത്തുന്ന inter collegeate dance  fest അല്പസമയത്തിനകം...''' ആഡംബര കാറുകളില്‍ വന്നിറങ്ങിയ  ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആ ഉത്സവപറമ്പ്  മറ്റൊരു കൌതുക കാഴ്ച  ആയിരുന്നു .. നിര്‍മലരായ നാട്ടിന്‍പുറത്തുകാര്‍ അവരെ ഊഷ്മളമായി എതിരേറ്റു ... അമ്മുമ്മമാര്‍ അവരുടെ നെറുകയില്‍ തഴുകി ...വംശനാശം നേരിടുന്ന മുത്തശശി മാരെ കണ്ട യുവത സ്വയം മറന്നു   അവരെ കെട്ടി പിടിച്ചു .. ''ഇതായിരിക്കാം ഞങ്ങള്‍ ഗതിമാറ്റാന്‍ ഉദേശിച്ച  സാംസ്‌കാരിക പ്രവാഹം''... ഇതുതന്നെയാവാം  തലമുറകളുടെ സംഗമവും ഉത്സവങ്ങളുടെ ലക്ഷ്യവും ...'''   പത്തു ടീമുകള്‍ മാറ്റുരച്ച  മത്സരത്തില്‍ uck karyavattom വിജയിച്ചു... മരിയന്‍ കോളേജ് രണ്ടാം സ്ഥാനം നേടി...സൂചി കുത്താന്‍ ഇടം ഇല്ലാത്ത തരത്തില്‍ തിങ്ങിനിറഞ്ഞ ആ ഉത്സവപറമ്പില്‍ നിന്നും ഓരോ ടീമിനും നിര്‍ത്താത്ത കരഘൊഷം  കേള്‍ക്കാമായിരുന്നു...

''നാട്ടാരുടെ ആസ്വാദന നിലവാരം താ ഴ്ന്നതല്ല ,മറിച്ച്  കൊള്ളത്തതിനെ  അവര്‍ തിരസ്കരിക്കുകയായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ എന്നത് പകല്‍പോലെ വ്യക്തം  ''

മാസം നക്കാപ്പിച്ച തൊഴിലില്ലായ്മ  വേതനം സര്‍ക്കാരിനാല്‍ നിശ്ചയിക്കപ്പെട്ട , രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പോസ്റ്റര്‍ ഒട്ടിച്ചും , ഭരിച്ചു മടുക്കുമ്പോള്‍ രക്തസാക്ഷി ആവാനും നിയോഗിക്കപ്പെട്ട , സിനിമാതാരങ്ങളുടെ ഫാന്‍സ്‌ അസോസിയേഷനു വേണ്ടി കൊല്ലാനും ചാവാനും ഇറങ്ങി പുറപ്പെട്ട,  രതിവൈകൃതങ്ങളുടെ കാണാലോകത്ത് അലിഞ്ഞുരുകി ഇല്ലാതാവുന്ന കരളിന്‍റെയും ശ്വാസകോശത്തി ന്‍റെയും  ഉടമകളായ അതെ യുവതയുടെ പ്രധിനിധികളാവാന്‍ വയ്യെന്നു വിളിച്ചു പറഞ്ഞവരില്‍ ...  നട്ടെല്ലോടെ സ്വന്തം ആത്മാഭിമാനം ഉയര്‍ത്തിപിടിച്ചു  നിന്ന ഒരു കൂട്ടം യുവതികളും യുവാക്കളും ..... പഠിച്ചും പഠിപ്പിച്ചും അറിഞ്ഞും അറിവ് പകര്‍ന്നും ആദിവാസി കുടിലുകളില്‍ അന്തിയുറങ്ങി അവിടുത്തെ കുട്ടികളെ വിദ്യയുടെ വെള്ളിവെളിച്ചത്തില്‍ എത്തിക്കുന്ന യുവ നക്ഷത്രങ്ങള്‍..... ബോധമണ്ഡലത്തില്‍   കലര്‍പ്പില്ലാത്ത രാഷ്ട്രസ്നേഹവും ആദര്‍ശശുദ്ധിയും ഉള്ള യുവത .. അഴിമതി തുടച്ചു നീക്കാന്‍ ഇറങ്ങി പുറപ്പെട്ട anna hazare യും പ്രതീക്ഷ അര്‍പ്പിച്ചത് ഇതേ യുവത്വത്തിലാണ്‌  ... റാം ലീല മൈതാനത്തു  തടിച്ചു കൂടിയവരില്‍ 80 % ഉം യുവാക്കള്‍ ആയിരുന്നു...  ലിബിയന്‍ dictator  Muammar Muhammad Abu Minyar al-Gaddafi യെ അധികാരത്തില്‍  നിന്നും പുറത്താക്കിയതും ഈ യുവത്വത്തിന്റെ കൂട്ടായ്മയായ facebook  ഇല്‍  വിരിഞ്ഞ ആശയങ്ങളുടെ ചുവടു പിടിച്ചാണ്....

വര്‍ഗ രാഷ്ട്രീയത്തിന്‍റെയും  സ്വത്വ രാഷ്ട്രീയത്തിന്‍റെയും  ദേശീയ പ്രാദേശിക വാദത്തിന്‍റെയും  അതിപ്രസരം  നാടിനെ വികസനമുരടിപ്പിലേക്കും തീവെട്ടിക്കൊള്ളയിലേക്കും, ചൂഷണത്തിലേക്കും, അരാചകത്തിലേക്കും  തള്ളി വിടുമ്പോള്‍ ശരിയുടെ ദിശയിലെ ചൂണ്ടു പലകകള്‍ ആവാന്‍ കഴിയട്ടെ നവയുവതക്ക് .....  ''സ്വന്തം ജനാലയുടെ അഴികളില്‍ പിടിച്ചു നില്‍ക്കുമ്പോള്‍ കാണുന്ന ലോകം ചെറുതാണെന്നറിഞ്ഞു  കാണാമറയത്തുള്ള  വിങ്ങലുകള്‍ സ്വന്തം നെഞ്ചിലെ നെരിപ്പോടിലേക്കു പകര്‍ന്നുണര്‍ന്നു നവലോകശില്പികള്‍ ആവട്ടെ യുവത........''

No comments:

Post a Comment