50 amazing political books that you cannot mis

Sunday, 19 June 2011

നീഹാരം

കടുത്ത വര്‍ണ്ണങ്ങളാണ് ചുവരു നിറയെ.തലങ്ങനെ വിലങ്ങനെ ആരോ ആരോടോ പകപോക്കാന്‍ വാരിത്തെച്ച വര്‍ണ്ണങ്ങള്‍ ..പകയാണോ മുഖ്യ രസം?..പക ഒരു രസമായി പരിഗണിക്കേണ്ട കാലമായി,ആഴമാണ് ചുവരിലേക്ക് നോക്കിയപ്പോള്‍ ആദ്യം ശ്രദ്ധയില്‍ പെട്ടത്...കടലാഴിയുടെ ആഴം,കരിനീലയാണതിന്റെ തീവ്രത കൂട്ടുന്നത്‌....ഭയപ്പെടുത്തുന്ന ആഴം..ശ്വാസം മുട്ടിക്കുന്ന തരംഗങ്ങള്‍ എന്നെ തോട്ടകലുന്നുണ്ടോ ...?പുളച്ചില്‍...ഇടിമിന്നല്‍ പുളച്ചില്‍ ....അതില്‍ ചുവരുകള്‍ പൊട്ടി മാറുന്നു...പഞ്ഞികെട്ടുകള്‍ കണ്ടു തുടങ്ങി,,ആഴം കുറഞ്ഞു കുറഞ്ഞു ഭാരമില്ലയ്മയുടെ അലസത ആസ്വദിച്ചു കടലാഴിയുടെ കരിനീലിമയിലേക്ക്...

നട്ടെല്ലിലെ ഒരു തരിപ്പാണ്‌ എന്നെ ഉണര്‍ത്തിയത് ..ഉറങ്ങുകയായിരുന്നു എന്ന് എന്നേ ബോധ്യപെടുത്തുവാനാവണം അവര്‍ എന്നെ പുതപ്പിച്ചിരുന്നു.പഞ്ചേന്ദ്രിയങ്ങളുടെ സംവേദനത്വത്തില് കാഴച്ച്ക്കും കേള്‍വിക്കും മാത്രമേ ഇനിയെന്നെ എന്തെങ്കിലും ബോധൃപ്പെടുത്തന്‍് സാധിക്കൂ..ഒന്ന് ചരിഞ്ഞു കിടന്നാലോ?...ചുറ്റും നോക്കി ...ആരുമില്ല...പലവട്ടം ശ്രമിച്ചതാണ്..പെരുവിരലിന്റെ അഗ്രം പോലും ചലിപ്പിക്കാനായില്ല..ഉറക്കെ കരഞ്ഞിട്ടുണ്ട്,പലവട്ടം....കരഞ്ഞുതള്ര്‍്ന്നുറങ്ങി ശീലമായി..ഉറങ്ങുമ്പോള്‍ കാലം പുറംകാലു കൊണ്ട് തട്ടിഎറിഞ്ഞ നിറക്കുട്ടുകള്‍ ചുവരില്‍ വന്നു വീണുടയും...പിന്നെ പകയും നിസ്സഹായതയും അനാഥത്വവും എല്ലാമെല്ലാം ആ ചുവരിലെ കടലാഴിയുടെ നീലിമയിലലിയും...ശീലങ്ങള്‍ ....എല്ലാം ശീലങ്ങള്‍....

പുറത്തു മഴക്കാലമാണ്.....വീണ്ടുമൊരു പെരുമഴക്കാലം....കഴിഞ്ഞ മഴക്കാലത്താണ് രശ്മി ആദ്യമായി എന്‍റെ ബൈക്കിന്റെ പുറകില്‍ കയറുന്നത്....തീവ്രാനുരാഗത്തിന്റെ വഴിതാരയില്‍ മഴയോഴിഞ്ഞിരുന്നില്ല...മഴ തുള്ളികള്‍ വീണു ചിതറുന്നത് കണ്ടു അവള്‍ പറയും..."ഇത് എന്‍റെ ജീവിതം പോലെയാണ് എന്ന്"...ഒന്നും മനസിലാവാതെ അവളുടെ കരിനീല നയനങ്ങളിലേക്ക് ഞാന്‍ നോക്കുമ്പോള്‍ ഉത്തരം നല്‍കാതെ ഗാഢമായി പുണ്ര്‍ന്നു കൊണ്ട് അവള്‍ ചിരിക്കും....മഴത്തുള്ളികള്‍ വീണുടയും പോലെ ....

അന്ന് മഴത്തുള്ളികളുടെ നിറം ചുവപ്പായിരുന്നു...ഒഴുകിപ്പടര്‍ന്ന അത് മഴയുടെ നീര്‍ച്ചാലിലൂടെ എന്‍റെ മുഖത്ത്തൊട്ടു . .....കുത്തോഴുക്കിലെ ചോരയുടെ മണം ഇന്നും ഞാനോര്‍ക്കുന്നു.കഴുത്തിന്‌ താഴെ നിര്‍ജീവം ,കൈകാലുകള്‍ക്കു വല്ലാത്തൊരു ജടത്വം ....മുഖമുയ്ര്‍്ത്തി നോക്കുമ്പോള്‍ ചുറ്റും ജനക്കൂട്ടം ..സഹതാപം....സംശയം......കുറ്റപ്പെടുത്തലുകള്‍ .....അതിനിടയില്‍ ഞാനവളുടെ ദയനീയമായ വിളി കേട്ടു ...വെറിപിടിച്ച മരണപ്പാച്ചിലിനെയും എന്നെയും പഴിക്കുന്നുണ്ടാവും അവള്‍...കഴിയുമോ അവള്‍ക്കെന്നെ കുറ്റപ്പെടുത്താന്‍ ?....എല്ലാ പഴിചാരലുകളില്നിന്നും ഞാന്‍ ഓടിഒളിചചിരുന്ന ആശ്വാസത്തിന്റെ തുരുത്തയിരുന്നു അവള്‍.........

ഒരു നനുത്ത വിരല്സ്പ്ര്‍്ശം നെറുകയില്‍ തൊട്ടതു ഞാനറിഞ്ഞു .....എന്നെ മാറോടണച്ചുപിടിച്ചു മരവിച്ച മനസാക്ഷിയോടവള്‍ സഹായം കേണപെക്ഷിക്കുന്നുണ്ടായിരുന്നു...തരിച്ചു നിന്ന ജനസ്ഞ്ജയം ആ ദൃശ്യങ്ങള്‍ അപ്പോഴും മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിക്കൊണ്ടിരുന്നു ..അപ്പോഴും അവളുടെ നിസ്സഹായതയുടെ നിറക്ണ്ണുകളില് കടലാഴിയുടെ കരിനീലിമ കാണാമായിരുന്നു...

ഋതുക്കള്‍ മാറി വന്നു ..മഴ മാറി,വസന്തവും ,ഗ്രീഷ്മവും,ശിശിരവും വന്നു പോയി....ശരീരത്തിന്റെ ജടത്വം മനസിനെ ചേതനയ്റ്റ്താക്കി..എന്നിട്ടും മറവിയുടെ ചാരം മൂടാതെ ഞാന്‍ എന്നും ജ്വലിപ്പിച്ചു വയ്ക്കുന്ന ഓര്‍മകള്‍.....നീ ...വീണു ചിതറി ഇല്ലാതായികൊണ്ടിരുന്നപ്പോഴും ഒരു മഴതുള്ളിയുടെ സ്നിഗ്തയോടെ എന്‍റെ നെറ്റിയില്‍ തൊട്ടിരുന്നു....നിന്റെ നഷ്ടം എന്റേതു മാത്രം ...

4 comments: