50 amazing political books that you cannot mis

Wednesday, 22 August 2012

തിലോദകം

പതഞ്ഞൊഴുകുന്ന പമ്പയാണ് മുന്‍പില്‍..   അരനാഴിക പോലും നിന്ന് ആരോടും പരിഭവം പറയാതെ ഒഴുകുന്ന പമ്പ ..  ഈ മണല്‍തിട്ടകള്‍ ജനിമൃതികളുടെ നിലയ്ക്കാത്ത  പൈതൃകം  പേറുന്നവയാണ് ..  പിറവിയിലെ കുറിക്കുന്ന നഷ്ടജാതകങ്ങള്‍ക്ക് വറുതിയിലും വിശപ്പിലും പിന്നെ വിരട്പുരുഷനില്‍ ലയിക്കാനും.... എല്ലാം, എല്ലാം ...കൂട്ടിനുള്ള പമ്പ ...  എന്‍റെ  അമ്മയുടെ പൈതൃകം ഉറങ്ങുന്ന മണ്ണ്...

ഈ മണലില്‍ മാനം നോക്കി ഇങ്ങനെ കിടക്കുമ്പോള്‍, ആശാന്തിയുടെ തുരുത്തില്‍ നിന്നും ഞാനോടിയെത്തുമ്പോള്‍, എന്‍റെ   അമ്മയാവാറുണ്ട് ഈ പുളിനങ്ങള്‍.       ദൂരെ റാന്തലിന്‍റെ   വെളിച്ചത്തില്‍ വള്ളം നിറയെ മണലുമായി മടങ്ങുന്നവര്‍ , തിങ്ങി വളര്‍ന്നു നില്‍ക്കുന്ന കൈതയും കരിമ്പും , താഴെ പള്ളിപ്പാറ   കടവിലെ ചുഴികളില്‍ വീണുടഞ്ഞ കനവുകള്‍ .. ശാലീശ്വ രം ക്ഷേത്ര ത്തില്‍ നിന്നും മടങ്ങുന്ന കോലങ്ങള്‍ ..   അങ്ങകലെ തല ഉയര്‍ത്തിനില്‍ക്കുന്ന വലിയപാലം ..   ഇരുട്ടിലും ഞാനറിയുന്നു ഈ മണല്‍പുറത്തെ പ്രോജ്വല പൈത്രുകം ..

''എന്‍റെ  കുഞ്ഞു ഒന്നും കഴിക്കുന്നില്ല സര്‍ .. ഒന്ന് വന്നു നോക്കിയെങ്കില്‍..''  കണ്ണ് തുറന്നു നോക്കിയപ്പോള്‍ പമ്പ ഇല്ല .. പുരാവൃത്തം സമ്മാനിച്ച  മിഴിനീര്‍ പണിപ്പെട്ടോതുക്കി  ഞാന്‍ നോക്കി....  എന്‍റെ   consultation  മുറിയുടെ വാതിലില്‍ ഒരു വയോധികന്‍...   ഒര്‍മമപ്പെടുത്ത് ലുകളെ  ഓരത്തോതുക്കി കര്‍മനിരതനായി ഞാന്‍ എണീറ്റ്‌ .. ''ഏതു  വാര്‍ഡില്‍ ആണ് ?..  അയാള്‍ എന്തെങ്കിലും പറയും  മുന്‍പേ  സെക്യൂരിറ്റി വന്നയാളെ വലിച്ചു മാറ്റി. .''ഏതോ ഭ്രാന്തന്‍  ആണെന്ന് തോന്നുന്നു സര്‍ ..op ticket  പോലും എടുത്തിട്ടില്ല '' അവര്‍ പറഞ്ഞു ...  ദൈന്യത മുറ്റി  നിന്ന കണ്ണുകളില്‍ വിഭ്രാന്തിയുടെ നിഴലാട്ടം എനിക്ക് കാണാന്‍ കഴിയുമായിരുന്നില്ല ... പറയാന്‍ അര്‍ഹത ഇല്ലാത്തതെന്തോ പറയാന്‍ വന്നവന്‍റെ   ശരീരഭാഷ ... അയാളെ സ്വതന്ത്രനാക്കി  കൈപിടിച്ച് നടന്നപ്പോള്‍ വിറയാര്‍ന്ന സ്വരത്തില്‍... ''മോനെ..ഇന്നലെ വൈകിയാണ് അവരവനെ തന്നു വിട്ടത് ...മെഡിക്കല്‍ കോളേജില്‍ ആയിരുന്നു 17 ദിവസം ..വയറിലെ തുന്നലില്‍ പഴുപ്പുണ്ടത്രേ .. ഉള്ളിലും പഴുപ്പുണ്ട്...ഇനിയും വയറു തുറക്കേണ്ടി വരുമെന്ന് പറഞ്ഞു...''  തോളിലെ തോര്‍ത്തു മുണ്ടാല്‍ വാപോത്തികരഞ്ഞയാള്‍ നിലത്തിരുന്നു...  ഭിത്തിയില്‍ ചാരി നിയന്ത്രണം വിട്ടു കരഞ്ഞു ....  '' ഈ 17 ദിവസവും ആ വൃദ്ധന്‍ കരഞ്ഞിട്ടുണ്ടാവില്ലന്നെനിക്കുറപ്പാണ്''  ...  ഇനിയോരാശ്രയം ഇല്ലെന്ന തിരിച്ചറിവാകം അയാളിലെ ദുര്‍ബലനായ അച്ഛനെ എന്‍റെ  മുന്‍പില്‍ വീണുടഞ്ഞില്ലാതാവാന്‍ പ്രേരിപ്പിച്ചത്.
 hospital  protocol  പുറത്തുള്ള രോഗികളെ നോക്കാന്‍ പാടില്ല എന്നതാണ് ... ദയ ,ദാരിദ്രം എന്നതൊക്കെ അളക്കാന്‍ കഴിയാനാകാത്തതതുകൊണ്ടാവം  ഈ protocol  ളുകള്‍ ഇങ്ങനെ ... counter ല്‍  പറഞ്ഞു , അയാളുടെ കൈപിടിച്ചിറങ്ങുമ്പോള്‍ മനസ്സ് നിറയെ പെയ്യാന്‍ വെമ്പി നില്‍ക്കുന്ന കരിമേഘപടലങ്ങളാണ് .. ഉയിരിനേ  ഊരി പിടിച്ചു എന്‍റെ  മുന്നിലിരുന്നു നനഞ്ഞ ആ മിഴിയിണകളില്‍ നിന്നും എന്നിലേക്ക്‌ ഉരുണ്ടു കൂടിയ കാര്‍മേഘങ്ങള്‍....   ,, കരുത്ത്നാണ്‌ ഞാന്‍ ,,,ഒ രു വിജയിയെപോലെ ഇടയ്ക്കിടക്ക് സ്വയം പറഞ്ഞുണരാറുണ്ടിങ്ങനെ  ....   ദയയാണ് വലിയ കരുത്തെങ്കില്‍  പിന്നെയെന്തിനാണ് നമുക്ക് ചുറ്റും ഇത്രയേറെ അനീതികള്‍ ..  ഇത്ര ഉച്ചനീചത്വങ്ങള്‍ .. ''കരുത്ത് അനുകമ്പയാകുമ്പോള്‍ പിന്നെ ഉടമയില്ല ,ഉഴവു  കാളയുമില്ല .ഉടഞ്ഞു വീഴുന്ന ചില ഉപരിപ്ലവ ജാഡകള്‍  മാത്രം....''


''ഇനിയങ്ങോട്ട് വഴി അല്പം മോശം ആണ് സര്‍''   മുന്‍പേ നടക്കുമ്പോള്‍ അയാള്‍ പറഞ്ഞു ..  ''എത്ര നേരമായി ഒന്നും കഴിക്കാതെ ആയിട്ട് ''..  വേഗത കുറച്ചു എന്‍റെ  കിതപ്പ് മനസിലാക്കി തിരിഞ്ഞു പറഞ്ഞു...  ''മൂക്കിലും  പിന്നെ മൂത്രം പോകാനും ട്യൂബ് ഇട്ടിട്ടുണ്ട് ..  അവന്‍റെ  പെണ്ണ് രാവിലെ കാപ്പി മൂക്കിലെ ടുബിലൂടെ കൊടുത്തിരുന്നു ..പിന്നെയൊന്നും........'''  മുറിഞ്ഞ കണ്ഠം വാര്‍ധക്യത്തിന്‍റെ  വല്ലയ്മയെ വിളിച്ചോതി,,  ആകുലതകളുടെ ഭാണ്ടാകെട്ടിന്‍റെ  ഭാരവും..

''ഇതാണ് സര്‍ വീട്.''....   കണ്പീലികളില്‍  വന്നിറങ്ങിയ വിയര്‍പ്പിനിടയിലുടെ ഞാനാ വൃദ്ധന്‍റെ  വീട് കണ്ടു ..  ശീമകൊന്നയുടെ വേലിപടര്‍പ്പും  മണല്‍ വിരിച്ച മുറ്റവും ,ചാണകം മെഴുകിയ തറയും, കരിപുരണ്ട ഭിത്തിയും ,നരച്ചു പൊടിഞ്ഞ ഓലക്കെട്ടുകളാല്‍ മേഞ്ഞ ചെറിയ വീട് ..  പടികെട്ടു മുതലേ പുരവസ്തുപ്രദര്‍ശനം നടത്തുന്ന മാളികകളുടെ തോഴുതിനു  കാണും  ഇതിലും വിസ്തൃതി ..   മനസ്സുകള്‍ സമരസപ്പെട്ടു ,ഇനിയങ്ങോട്ട് ഒരുമിച്ചു ...എന്ന ഭാവനയില്‍ കഴിയുന്നതെന്തും ആലയം തന്നെ...

 ഇടത്തോട്ട് തിരിഞ്ഞു ചായിപ്പിലാണ്  അവനെ കിടത്തിയിരിക്കുന്നത് ...  ചുവരില്‍ എന്നും തുടച്ചു വെക്കുന്ന അവന്‍റെ  വിവാഹ ഫോട്ടോ ..  ആ വീട്ടില്‍ പുതിയത് അത് മാത്രമാണെന്നു   തോന്നി പോയി ...  യുറോബാഗില്‍ മൂത്രത്തിന്‍റെ  നിറം കടും ചുവപ്പ്...  മുറിയിലെ ഇരുട്ടില്‍ എന്‍റെ  ടോര്‍ച്ച്  ലൈറ്റ് അവന്‍റെ  കണ്ണിലേക്കു നീണ്ടു.. എന്നെ വിശ്വസിപ്പിക്കാന്‍ ഞാന്‍ വീണ്ടും വീണ്ടും പാരാജയപെട്ടുകൊണ്ടിരുന്നു ... കഴുത്തിലേക്കു നീണ്ട കൈകള്‍ ഹൃദയതാളം പരതി ..ഒരിക്കല്‍ കൂടെ എന്‍റെ  ടോര്‍ച്  തെളിഞ്ഞണഞ്ഞു ...

''സര്‍ ..ചായ...''  പിന്‍വിളി അവന്‍റെ  പെണ്ണിന്‍റെ താണ് ..  ഞെട്ടിത്തിരിഞ്ഞ എന്നെ എതിരെറ്റതു അവളുടെ സീമന്ത രേഖയിലെ സിന്ദൂരത്തിന്‍റെ  തീവ്രതയാണ്...   വിവശനായി ആ നരച്ച മുറിയില്‍ നിന്നും ഞാനിറങ്ങി.   പടിക്കെട്ടില്‍ നിന്ന മനുഷ്യന്‍ എന്‍റെ  കണ്ണില്‍ തന്നെ നോക്കിനിന്നു... പിന്നെ മെല്ലെ നോട്ടം പിന്‍വലിച്ചു,  എനിക്ക് വഴി മാറി..  ആ വിറയാര്‍ന്ന കൈകളില്‍ ചുരുട്ടി പിടിച്ച 100 രൂപ നോട്ട് എന്‍റെ  കൈക്കുള്ളിലേക്ക് തിരികി വച്ച് തന്നു ..  ഏറെ പണിപ്പെട്ട് ഞാനത് ആ ശുഷ്കിച്ച  വിരലുകള്‍ക്കിടയിലേക്ക് തിരികെ വച്ചു ...  പലായനത്തിന്‍റെ  വ്യഗ്രതയില്‍ ''കരുത്തന്‍''  ഞാന്‍ മണലിലൂടെ നടന്നു..  പിന്നില്‍ വൈധവ്യം വേറ്റ  പെണ്ണിന്‍റെ   അലമുറ......

''പവിത്രം  പാപനാശനം ..മമ ദോഷ ,പിത്രുദോഷ  വിനാശകം ''..  ഇനി പിതൃക്കളെ മനസ്സില്‍ കരുതി ദര്‍ഭ എടുതോളു..''    ഉരുട്ടിവച്ചിരിക്കുന്ന  വെന്ത ചോറിനു മേലെ എള്ളും  ,പൂവും ,ചന്ദനവും .ചെറുകുളയും പിന്നെ നിന്‍റെ  പെണ്ണിന്‍റെ  വൈധവ്യം വാര്‍ത്ത‍ കണ്ണിരില്‍ തൊടുവിച്ചു ഇലയിലേ ക്കവെക്കുമ്പോഴും പമ്പ ഒഴുകുകയാണ്... അരനാഴിക പോലും നിന്ന് ആരോടും പരിഭവം പറയാതെ ....  ആ മണല്പരപ്പിലൂടെ തലയില്‍ ബലിച്ചോറുമായി പമ്പയുടെ മാറിലേക്ക്‌ ഞാന്‍ നടന്നിറങ്ങുമ്പോള്‍ എന്‍റെ  പിതൃ ക്കള്‍ക്കൊപ്പം  അറിയാത്ത നിന്നെയും ഞാനിരുത്തുന്നു .

വിഷ്ണുലോകം പൂകാന്‍ ..എന്‍റെ   തിലോദകം ......

1 comment: